ദുബായ് വേൾഡ് കപ്പ് 2025: സ്മരണിക സ്റ്റാമ്പുമായി ദുബായ് ഇമിഗ്രേഷൻ

 
Pravasi

ദുബായ് വേൾഡ് കപ്പ് 2025: സ്മരണിക സ്റ്റാമ്പുമായി ദുബായ് ഇമിഗ്രേഷൻ

ഏപ്രിൽ 9 വരെ ദുബായ് വിമാനത്താവളങ്ങൾ വഴി എത്തുന്ന എല്ലാ യാത്രക്കാരുടെയും പാസ്‌പോർട്ടുകളിൽ ഈ സ്റ്റാമ്പ് പതിപ്പിക്കും.

Ardra Gopakumar

ദുബായ്: ദുബായ് വേൾഡ് കപ്പ് 2025-ന്‍റെ ലോഗോ പതിപ്പിച്ച പ്രത്യേക സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി ദുബായ് താമസ - കുടിയേറ്റ വകുപ്പ്. ഏപ്രിൽ 3 മുതൽ 9 വരെ ദുബായ് വിമാനത്താവളങ്ങൾ വഴി എത്തുന്ന എല്ലാ യാത്രക്കാരുടെയും പാസ്‌പോർട്ടുകളിൽ ഈ സ്റ്റാമ്പ് പതിപ്പിക്കും.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക പാസ്‌പോർട്ട് നിയന്ത്രണ ടീമുകളെ നിയോഗിച്ച് ചാമ്പ്യൻഷിപ്പ് പങ്കാളികളുടെ പ്രവേശന നടപടികൾ സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ദേശീയ-അന്തർദേശീയ പരിപാടികൾക്ക് പിന്തുണ നൽകാനുള്ള ഡയറക്ടറേറ്റിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ജി.ഡി.ആർ.എഫ്.എ-ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

സംസ്ഥാന ബജറ്റ്: സുപ്രധാന പ്രഖ്യാപനങ്ങൾ കാത്ത് കേരളം

കെ-റെയിലിനു ബദൽ RRTS: പുതിയ പദ്ധതിയുമായി സർക്കാർ

നാലാം ടി20: സഞ്ജുവിന് വീണ്ടും നിരാശ, ഇന്ത്യക്ക് തോൽവി

സമ്മർ ബമ്പർ ലോട്ടറി വിപണിയിൽ

തെരുവ് നായ നിയന്ത്രണം: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ വിമർശനം