പെരുന്നാൾ അവധി: ദുബായിൽ മൂന്ന് നാൾ പാർക്കിങ്ങ് സൗജന്യം

 
Pravasi

പെരുന്നാൾ അവധി: ദുബായിൽ മൂന്ന് നാൾ പാർക്കിങ്ങ് സൗജന്യം

മാസപ്പിറവി കാണുന്നതിന്​ അനുസരിച്ച്​ മാർച്ച് 19 വ്യാഴാഴ്ചയോ 20 വെള്ളിയാഴ്ചയോ ആണ്​ പെരുന്നാൾ പ്രതീക്ഷിക്കുന്നത്​.

UAE Correspondent

ദുബായ്: ഈദുൽ ഫിത്​ർ ആഘോഷങ്ങളുടെ ഭാഗമായി ദുബായിൽ മൂന്ന്​ ദിവസം പാർക്കിങ്​ സൗജന്യം. ഈദ് ദിവസം മുതൽ മൂന്നാം ദിവസത്തിന്‍റെ അവസാനം വരെയാണ്​ എല്ലാ പൊതു പാർക്കിങുകളും സൗജന്യമായിരിക്കുക. മൾട്ടി സ്റ്റോറി പാർക്കിങ്​ സൗകര്യങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. നാലാം ദിവസം മുതൽ സാധാരണ പാർക്കിങ്​ നിരക്കുകൾ വീണ്ടും പ്രാബല്യത്തിൽ വരുമെന്ന് റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. മാസപ്പിറവി കാണുന്നതിന്​ അനുസരിച്ച്​ മാർച്ച് 19 വ്യാഴാഴ്ചയോ 20 വെള്ളിയാഴ്ചയോ ആണ്​ പെരുന്നാൾ പ്രതീക്ഷിക്കുന്നത്​.

പെരുന്നാൾ അവധിയോട് അനുബന്ധിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സേവനങ്ങളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഈ മാസം 19 മുതൽ 21 വരെയാണ് ഈ മാറ്റങ്ങൾ ബാധകമാകുന്നത്. മൾട്ടി-സ്റ്റോറി പാർക്കിങ് ഒഴികെയുള്ള എല്ലാ പൊതു പാർക്കിങ്ങുകളും പെരുന്നാളിന്‍റെ ആദ്യ ദിവസം മുതൽ മൂന്നാം ദിവസം വരെ സൗജന്യമായിരിക്കും. നാലാം ദിവസം മുതൽ പാർക്കിങ് നിരക്കുകൾ സാധാരണ നിലയിലാകും.

പെരുന്നാൾ അവധി ദിവസങ്ങളായ 19 മുതൽ 21 വരെ എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളും അടച്ചിരിക്കും. 22 മുതൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സേവനം പുനരാരംഭിക്കും. തസ്ജീൽ അൽ തവാർ, ഓട്ടോപ്രോ അൽ മൻഖൂൽ, തസ്ജീൽ അൽ അവീർ, തസ്ജീൽ ഡിസ്കവറി ഗാർഡൻസ്, അൽ യലൈസ്, ഷാമിൽ അൽ മുഹൈസിന, അൽ മുതകമല അൽ ഖൂസ്, ഷാമിൽ നദ് അൽ ഹമാർ എന്നീ കേന്ദ്രങ്ങളിൽ സാങ്കേതിക പരിശോധനാ സേവനങ്ങൾ പുനരാരംഭിക്കും.

എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളും അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല. എന്നാൽ, ഉമ്മു റമൂലിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍ററും ദെയ്‌റ, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർടിഎ ഹെഡ് ഓഫിസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളും പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

ദുബായ് മെട്രൊ (റെഡ് & ഗ്രീൻ ലൈൻ): ഈ മാസം 18 മുതൽ 21 വരെ രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ ഒന്നു വരെയും 22 രാവിലെ 8 മുതൽ പുലർച്ചെ 1 വരെയും സർവീസ് ഉണ്ടാകും.

ദുബായ് ട്രാം: 18 മുതൽ 21 വരെ രാവിലെ 6 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയും 22 ഞായറാഴ്ച രാവിലെ 9 മുതൽ പുലർച്ചെ 1 വരെയും സർവീസ് ലഭ്യമാണ്.

പൊതു ബസുകളും മറൈൻ ട്രാൻസ്‌പോർട്ടും

പൊതു ബസുകൾ, വാട്ടർ ടാക്സി, ദുബായ് ഫെറി, അബ്രകൾ എന്നിവയുടെ സമയക്രമത്തിലെ മാറ്റങ്ങൾ അറിയാൻ ഉപയോക്താക്കൾ 'S’hail' ആപ്പ് ഉപയോഗിക്കുകയോ ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യേണ്ടതാണ്.

ബസ് റൂട്ട് ഇ100: 18 ഉച്ചയ്ക്ക് ശേഷം മുതൽ 22 വരെ അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് സർവീസ് ഉണ്ടാവില്ല.

ഇ101: ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തുന്നതാണ്.

ഇ102: 19 മുതൽ 22 വരെ അൽ ജാഫിലിയ സ്റ്റേഷനിൽ നിന്ന് മുസഫയിലേക്ക് മാത്രമായിരിക്കും സർവീസ്.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്