എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് നിരോധനം

 
representative image
Pravasi

എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് നിരോധനം

നിയന്ത്രണം ഒക്ടോബർ 1 മുതൽ

ദുബായ്: ഒക്ടോബർ 1 മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി എമിറേറ്റ്സ് എയർലൈൻ അധികൃതർ അറിയിച്ചു. നിലവിൽ പ്രത്യേക നിബന്ധനകളോടെ എമിറേറ്റ്സ് യാത്രക്കാർക്ക് ഒരു പവർ ബാങ്ക് കൊണ്ടുപോകാൻ അനുവാദമുണ്ട്, ബാറ്ററി അമിതമായി ചാർജ് ചെയ്യുകയോ കേടാകുകയോ ചെയ്താൽ, അത് 'തെർമൽ റൺ അവേ'യ്ക്ക് കാരണമായേക്കാമെന്ന് എമിറേറ്റ്സ് മുന്നറിയിപ്പ് നൽകി.

അങ്ങനെ വന്നാൽ വേഗത്തിലും അനിയന്ത്രിതമായും താപനില ഉയരും. ചൂട് പരിധി വിട്ട് ഉയർന്നാൽ അഗ്നി ബാധ, സ്ഫോടനം, വിഷ വാതകങ്ങളുടെ വ്യാപനം എന്നിവക്ക് കാരണമാകുമെന്ന് എയർ ലൈൻ അധികൃതർ മുന്നറിയിപ്പ് നൽകി.

തെറ്റ് തിരുത്തിയില്ലെങ്കിൽ കോടതിയിലേക്ക്; കേരള തെര. കമ്മീഷനെതിരേ ബിജെപി

ഗാസ സിറ്റി ഇസ്രയേൽ ഏറ്റെടുക്കും; നെതന്യാഹുവിന്‍റെ പദ്ധതിക്ക് അംഗീകാരം

താക്കീത് നൽകിയിട്ടും സഹപ്രവർത്തകയെ ശല്യം ചെയ്തു; മലയാളി യുവാവിനെ നാടുകടത്തിയേക്കും

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് വിലസ്ഥിരത ഉറപ്പാക്കാന്‍ കേന്ദ്രം

സംസ്ഥാനത്തെ 45 ഷവര്‍മ വില്‍പ്പനശാലകൾക്ക് പൂട്ട്