വിദേശ രാജ്യങ്ങളിലെ വധശിക്ഷ: പ്രവാസികൾക്ക് നിയമസഹായം ഉറപ്പാക്കണമെന്ന് പ്രവാസി ലീഗൽ സെൽ

 
Pravasi

വിദേശ രാജ്യങ്ങളിലെ വധശിക്ഷ: പ്രവാസികൾക്ക് നിയമസഹായം ഉറപ്പാക്കണമെന്ന് പ്രവാസി ലീഗൽ സെൽ

വിദേശരാജ്യത്ത് മൂന്ന് ഇന്ത്യക്കാർ വധശിക്ഷക്ക് വിധേയരായ പശ്ചാത്തലത്തിലാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ട് നിവേദനം സമർപ്പിച്ചത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്ക് കാര്യക്ഷമമായ നിയമസഹായം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നൽകി. വിദേശരാജ്യത്ത് മൂന്ന് ഇന്ത്യക്കാർ വധശിക്ഷക്ക് വിധേയരായ പശ്ചാത്തലത്തിലാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ട് നിവേദനം സമർപ്പിച്ചത്. അർഹരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും സൗജന്യ നിയമ സഹായം ഉറപ്പുവരുത്താൻ ലീഗൽ സർവീസ് അതോറിറ്റീസ് ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഈ ആനുകൂല്യം വിദേശത്തുള്ള ഇന്ത്യക്കാർക്കും ഉറപ്പുവരുത്തണമെന്നുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

അടുത്തിടെ വിദേശ രാജ്യത്ത് ഇന്ത്യക്കാർ വധശിക്ഷക്ക് വിധേയരായി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ഈ വിവരം ഡൽഹി ഹൈക്കോടതി മുഖേന കുടുംബമറിയുന്നത് തന്നെ. കാര്യക്ഷമമായ നിയമസഹായം വിദേശ ഇന്ത്യക്കാർക്ക് കിട്ടുന്നില്ല എന്നുള്ളതിന് ഉത്തമഉദാഹരണമാണ് ഈ സംഭവം എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ പൗരന്മാരെ സഹായിക്കാനായി കൊണ്ടുവന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് ഫണ്ടും കാര്യക്ഷമമായി വിനിയോഗിക്കുന്നില്ല എന്ന് നിവേദനത്തിൽ പറയുന്നു. ഈ വിഷയത്തിൽ അടിയന്തരമായ നടപടി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്‌ വാർത്താകുറിപ്പിൽ പറഞ്ഞു.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ