യെമെനിൽ ഏറ്റവും വലിയ ഇഫ്‌താർ ഒരുക്കി യുഎഇ യിലെ ഇആർസി: 4,000 പേർ ഗുണഭോക്താക്കളായി
ദുബായ്: യുഎഇ യിലെ എമിറേറ്റ്സ് റെഡ് ക്രസന്‍റ് യെമനിലെ ഹദ്റമൗത് ഗവർണറേറ്റിലുള്ള മുകല്ല നഗരത്തിൽ ഇഫ്താർ വിരുന്ന് നടത്തി. എല്ലാ പ്രായത്തിലുമുള്ള 4,000 പേർ ഇഫ്‌താർ ഭക്ഷണം പങ്കിടാൻ ഒത്തുകൂടി.
കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയായിരുന്നു ഇത്തവണത്തെ പങ്കാളിത്തം. മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും സാമൂഹിക ഐക്യം വളർത്താനും ജീവകാരുണ്യ സംരംഭങ്ങളിലൂടെ സമൂഹത്തിന് പിന്തുണ നൽകാനുമുള്ള ഇആർസിയുടെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു ഈ പരിപാടി.