ഷാർജ ഭരണാധികാരിയെ ആദരിച്ച് എക്‌സെറ്റർ യൂണിവേഴ്‌സിറ്റി

 
Pravasi

ഷാർജ ഭരണാധികാരിയെ ആദരിച്ച് എക്‌സെറ്റർ യൂണിവേഴ്‌സിറ്റി

സർവകലാശാലയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു ബഹുമതി സമ്മാനിക്കുന്നത്.

ഷാർജ: യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് യുകെയിലെ എക്‌സെറ്റർ സർവകലാശാല ഓണററി പ്രസിഡന്‍റ്സ് മെഡൽ സമ്മാനിച്ചു. സർവകലാശാലയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു ബഹുമതി സമ്മാനിക്കുന്നത്.

വിദ്യാഭ്യാസത്തിനും ശാസ്ത്ര ഗവേഷണത്തിനും ഷെയ്ഖ് സുൽത്താൻ നൽകിയ മികച്ച സംഭാവനകൾക്കും, സർവകലാശാലയുമായുള്ള ദീർഘവും വിശിഷ്ടവുമായ ബന്ധത്തിനുമുള്ള അംഗീകാരമായാണ് ഷാർജ ഭരണാധികാരിക്ക് എക്സെറ്റർ യൂണിവേഴ്‌സിറ്റി ഓണററി പ്രസിഡന്‍റിന്‍റെ മെഡൽ സമ്മാനിച്ചത്.

ഷാർജ ഉപ ഭരണാധികാരിയും ഷാർജ സർവകലാശാല പ്രസിഡന്‍റുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും, ഷാർജ അമെരിക്കൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് ഷെയ്ഖാ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

ഷാർജ ഭരണാധികാരി എക്‌സെറ്റർ സർവകലാശാല സന്ദർശിച്ച വേളയിലായിരുന്നു ആദരം. യൂണിവേഴ്‌സിറ്റി ഓണററി പ്രസിഡന്‍റ് സർ മൈക്കൽ ബാർബറിൽ നിന്ന് ഷാർജ ഭരണാധികാരി മെഡൽ സ്വീകരിച്ചു.

സന്ദർശനത്തിന്‍റെ ഭാഗമായി ആരംഭിച്ച അൽ ഖാസിമി ബിൽഡിങ് പ്രോജക്റ്റ് ഷെയ്ഖ് സുൽത്താൻ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. കൂടാതെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറബ് ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസ് ലൈബ്രറിയിൽ ഷെയ്ഖ് സുൽത്താന്‍റെ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്ന കോർണറിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

പാലക്കാട് ഷോക്കേറ്റ് കർഷകൻ മരിച്ചു

മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 7 ആയി; 60 ഓളം പേർക്ക് പരുക്ക്

അധ‍്യാപകരുടെ മാനസിക പീഡനം; 13 കാരൻ ജീവനൊടുക്കി

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

മുംബൈ-പുനെ എക്സ്പ്രസ് വേയിൽ ട്രക്ക് 25 ഓളം വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; ഒരു മരണം, നിരവധി പേർക്ക് പരുക്ക്