അബ്ദുൽ ഗഫൂർ

 
Pravasi

ആദ്യ ജോലി ദുബായ് രാജകൊട്ടാരത്തിൽ, 30 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് അബ്ദുൽ ഗഫൂർ തിരികെ നാട്ടിലേക്ക്

ദുബായ് രാജകൊട്ടാരത്തിൽ ഉൾപ്പെടെ ജോലി ചെയ്തുവെന്ന സവിശേഷതയുമായാണ് അദ്ദേഹത്തിന്റെ മടക്കം

MV Desk

ദുബായ്: മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് മലപ്പുറം എടരിക്കോട് സ്വദേശി നാട്ടിലേക്ക് മടങ്ങുന്നു. എടരിക്കോട് പഞ്ചായത്തിലെ ചെറുശോല കാക്കത്തടം സ്വദേശി തോട്ടത്തിൽ അബ്ദുൽ ഗഫൂറാണ് 30 വർഷത്തെ യുഎഇ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് തിരിക്കുന്നത്. ദുബായ് രാജകൊട്ടാരത്തിൽ ഉൾപ്പെടെ ജോലി ചെയ്തുവെന്ന സവിശേഷതയുമായാണ് അദ്ദേഹത്തിന്റെ മടക്കം.

ദുബായ് ഉപഭരണാധികാരിയും യുഎഇ ധനകാര്യ മന്ത്രിയുമായിരുന്ന അന്തരിച്ച ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ സെക്രട്ടറിയുടെ വിസയിലായിരുന്നു അദ്ദേഹം ആദ്യമായി യുഎഇയിലെത്തിയത്.

പ്രവാസത്തോട് വിടപറയുന്ന അബ്ദുൽ ഗഫൂറിന് ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് വി.സി. സൈതലവി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. കെഎംസിസി ഭാരവാഹികളായ സാദിഖ് തിരൂരങ്ങാടി,ഗഫൂർ കാലടി, യാഹു ഹാജി തെന്നല, ഇർഷാദ് കുണ്ടൂർ, സാലി പുതുപ്പറമ്പ്, റഹ്മത്തുള്ള, വി.കെ. ജലീൽ, ശരീഫ് പെരുമണ്ണ,മുഹമ്മദ്‌ തെന്നല തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ

കിർഗിസ്ഥാനിൽ ഇറാൻ‌ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

"പാര്‍ട്ടിക്ക് പിണറായി പേടി"; സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റ്

പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കണം; ഇല്ലെങ്കിൽ മന്ത്രിമാർ രാജിവയ്ക്കും: ടിവികെയ്ക്ക് കോൺഗ്രസിന്‍റെ മുന്നറിയിപ്പ്