യുഎഇയിൽ ഞായറാഴ്ച വരെ മൂടൽമഞ്ഞ്; മഴയ്ക്ക് സാധ്യതയെന്ന് എൻസിഎം പ്രവചനം 
Pravasi

യുഎഇയിൽ ഞായറാഴ്ച വരെ മൂടൽമഞ്ഞ്; മഴയ്ക്ക് സാധ്യതയെന്ന് എൻസിഎം പ്രവചനം

ഏറ്റവും ഉയർന്ന പകൽ താപനില അടുത്ത അഞ്ച് ദിവസങ്ങളിൽ 23º സെൽഷ്യസ് മുതൽ 26º സെൽഷ്യസ് വരെയായിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു

Aswin AM

ദുബായ്: യുഎഇയിൽ ഞായറാഴ്ച വരെ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച യുഎഇയിൽ പല സ്ഥലങ്ങളിലും മഴ പെയ്യാനും സാധ്യതയുണ്ട്. ഏറ്റവും ഉയർന്ന പകൽ താപനില അടുത്ത അഞ്ച് ദിവസങ്ങളിൽ 23º സെൽഷ്യസ് മുതൽ 26º സെൽഷ്യസ് വരെയായിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു.

അബുദാബിയിലെയും ദുബായിലെയും ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം രാവിലെ കനത്ത മഴ പെയ്തു. ദുബായ് ഇന്‍റർനാഷണൽ എയർപോർട്ട്, അൽ റാഷിദിയ, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ദുബായ് സ്ട്രെച്ച് എന്നിവിടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. അബുദാബി അൽ ദഫ്ര മേഖലയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് റോഡിൽ വെള്ളം കയറിയിരുന്നു.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ