ഫോര്‍മുല 4 പവര്‍ബോട്ട് ചാമ്പ്യൻഷിപ്
അബുദാബി: യുഎഇ അന്താരാഷ്ട്ര ഫോര്‍മുല 4 പവര്‍ബോട്ട് ചാമ്പ്യൻഷിപ് ജനുവരി 17, 18 തീയതികളില്‍ നടക്കുമെന്ന് അബുദാബി മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബ് അറിയിച്ചു.
അബുദാബി മാരിടൈം ഫെസ്റ്റിവലിന്‍റെ ഭാഗമായി അബുദാബി കോര്‍ണിഷിലാണ് മത്സരങ്ങള്‍ നടക്കുക.
യുഎഇ, സൗദി അറേബ്യ, സുഡാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള 12 ബോട്ടുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുക