അബൂദബി 
Pravasi

നാലു ദിവസം റസിഡന്‍സി, പാസ്‌പോര്‍ട്ട് ഓഫീസുകൾക്ക്​ അവധി

ഡിസംബര്‍ നാലു മുതല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.

അബൂദബി: യുഎഇ ദേശീയദിനവും രക്തസാക്ഷി ദിനാചരണവും പ്രമാണിച്ച്​ നവംബര്‍ 30 ശനി മുതല്‍ ഡിസംബര്‍ മൂന്ന് ചൊവ്വ വരെ യുഎഇയിലെ എല്ലാ റസിഡന്‍സി, പാസ്‌പോര്‍ട്ട് ഓഫീസുകളും അവധിയായിരിക്കുമെന്ന്​ റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റ് (ജി.ഡി.ആർ.എഫ്​.എ) അറിയിച്ചു.

റസിഡന്‍റ്​സ്​ നിയമലംഘനം, സന്ദർശക വിസ, റസിഡന്‍റ്​ വിസ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന ജനറല്‍ ഡയറക്ടറേറ്റ് ഓഫീസുകള്‍, ആമര്‍ സെന്‍ററുകള്‍, ടൈപ്പിങ് ഓഫീസുകള്‍, അല്‍ അവീര്‍ സെന്‍റര്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ഡിസംബര്‍ നാലു മുതല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.

ദേശീയ ദിന അവധികളില്‍ അടിയന്തര വിഷയങ്ങള്‍ സംബന്ധിച്ചുള്ള ആവശ്യക്കാര്‍ക്ക് ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലുള്ള കസ്റ്റമര്‍ ഹാപിനസ് കേന്ദ്രത്തെ സമീപിക്കാമെന്നും ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിസാ കാലാവധി കഴിഞ്ഞവരോ വിസാ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരോ വിസാ കാലാവധി കൂട്ടേണ്ടവരോ നവംബര്‍ 30ന് മുമ്പ് അപേക്ഷ നല്‍കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 31 മുമ്പായി ഈ അവസരം പ്രയോജനപ്പെടുത്തി പിഴ കൂടാതെ രാജ്യം വിടാനും വിസ നിയമാനുസൃതമാക്കാനുമുള്ള അവസരം എല്ലാ റസിഡന്‍സി, വിസാ നിയമലംഘകരും പ്രയോജനപ്പെടുത്തണമെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു