യുഎഇയിലെ കുടുംബങ്ങൾക്ക് മിറാക്കി​ൾ ഗാർഡനിൽ സൗജന്യ പ്രവേശനം

 
Pravasi

യുഎഇയിലെ കുടുംബങ്ങൾക്ക് മിറാക്കി​ൾ ഗാർഡനിൽ സൗജന്യ പ്രവേശനം

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒന്‍പതിനും വൈകീട്ട് ആറിനുമിടയിലാണ് പ്രവേശന സമയം

UAE Correspondent

ദുബായ്: യുഎഇയിൽ താമസക്കാരായ കുടുംബങ്ങൾക്ക്​ പ്രവൃത്തി ദിനങ്ങളിൽ മിറാക്കി​ൾ ഗാർഡനിൽ സൗജന്യ പ്രവേശനം നൽകിയതായി അധികൃതർ അറിയിച്ചു. ഈ മാസം 31 വരെ ഗേറ്റ് മൂന്നിലൂടെയാണ് സൗജന്യ പ്രവേശനം അനുവദിക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒന്‍പതിനും വൈകീട്ട് ആറിനുമിടയിലാണ് പ്രവേശന സമയം.

പൊതു സന്ദര്‍ശകര്‍ക്ക് 30 ദിര്‍ഹത്തിന് ഈ വിസ്മയ പൂന്തോട്ടം ആസ്വദിക്കാം. ഇതിനായി ഒന്ന്, രണ്ട് ഗേറ്റുകളിലൂടെയാണ് പ്രവേശിക്കേണ്ടത്. 12 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത പൂന്തോട്ടമായ മിറാക്കിള്‍ ഗാര്‍ഡന്‍റെ 14ാം സീസണ്‍ ഈ മാസം 31ന് സമാപിക്കും. ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് മിറാക്കിള്‍ ഗാര്‍ഡന്‍റെ പ്രവര്‍ത്തന സമയം. 15 കോടിയിലേറെ പൂക്കളുമായി കഴിഞ്ഞ വര്‍ഷം ഒക്റ്റോബറിലാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നത്.

പണം നൽകണമെന്നുള്ളവർ ഓർഡിനറി ബസിൽ കയറാതിരിക്കുക: ഗതാഗത മന്ത്രി

പട്ടിലിംഗം എൻഐഎ ഐജി; ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം

അഫ്ഗാനെതിരേ മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ

ശ്രീനഗറില്‍ ഭിക്ഷാടനം നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍

രാജ‍്യത്ത് നീറ്റ് പരീക്ഷ അവസാനിക്കുന്നത് വരെ ടെലഗ്രാം നിരോധിച്ച കേന്ദ്ര നടപടിക്കെതിരേ കോടതിയെ സമീപിച്ച് കമ്പനി