ആഗോള സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് കോൺഗ്രസിന് 24 ന് ദുബായിൽ തുടക്കം
ദുബായ്: ദുബായ് വേൾഡ് കോൺഗ്രസിന്‍റെയും ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ടിന്‍റെയും നാലാം പതിപ്പ് 24ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ആരംഭിക്കും. ദുബായ് കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിലാണ് ദ്വിദിന പരിപാടി നടക്കുന്നത്.
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സംഘടിപ്പിക്കുന്ന പരിപാടി 'റീഡിഫൈനിങ് മൊബിലിറ്റി ദി പാത്ത് ടു ഓട്ടോണമി' എന്ന പ്രമേയത്തിലാണ് നടക്കുക. കൂടാതെ, സ്വയം ഡ്രൈവിങ് സാങ്കേതിക വിദ്യ, നഗര മൊബിലിറ്റി, സുസ്ഥിര ഗതാഗത പരിഹാരങ്ങൾ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികൾ പ്രദർശിപ്പിക്കുകയും ചെയ്യും.
വ്യവസായ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ, ഗവേഷകർ, അത്യാധുനിക സാങ്കേതിക വിദ്യാ ഡെവലപർമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 3,000ത്തിലധികം പേർ കോൺഗ്രസിൽ പങ്കെടുക്കും. ചർച്ചകളിലും സെമിനാറുകളിലുമായി 80ലധികം പ്രഭാഷകർ വേദിയിലെത്തും. 50 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന എക്സിബിഷനിൽ സ്വയം നിയന്ത്രിത വാഹനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലെ മുന്നേറ്റങ്ങൾ അവതരിപ്പിക്കും.
ബൈഡു അപ്പോളോ ഇന്‍റർനാഷണൽ, ഊബർ, പോണി.ഐ, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) തുടങ്ങിയ വൻകിട കമ്പനികൾ പ്രദർശകരിൽ ഉൾപ്പെടുന്നു. 2026 ഓടെ ദുബായിൽ വിന്യസിക്കപ്പെടുന്ന സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ പരീക്ഷിക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും.
'ദുബായ് ഓട്ടോണമസ് ട്രാൻസ്‌പോർട്ട് സോൺ' എന്ന പ്രമേയത്തിൽ ഈ വർഷം നടന്ന ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ടാണ് കോൺഗ്രസിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇതിനുള്ള അപേക്ഷകൾ 170% കവിഞ്ഞു.നാല് അന്താരാഷ്ട്ര കൺസോർഷ്യങ്ങളും ഒരു കമ്പനിയും ഉൾപ്പെടെ അവസാന റൗണ്ടിൽ അഞ്ച് മത്സരാർഥികൾ പങ്കെടുക്കും.
ഫൈനലിസ്റ്റുകൾ:
വീ റൈഡ്/ഡ്യൂഷ് ബാൻ കൺസോർഷ്യം (ചൈന-ജർമനി),
ബ്രൈറ്റ് ഡ്രൈവ്/ആല്പ് ലാബ്/ഷിപ്ടെക്/സീ ബബ്ൾസ് കൺസോർഷ്യം (സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുഎഇ, ഓസ്ട്രിയ),
ഓർകബോട്ട്/പിക് മൂവിങ്/ഹെറിയറ്റ് വാട്ട്
യൂണിവേഴ്സിറ്റി കൺസോർഷ്യം (യുഎഇ, ചൈന),
സുറാ/ആർതി കൺസോർഷ്യം (ഓസ്ട്രിയ),
സിലോസ് ടെക്നോളജി (സിംഗപ്പൂർ, ചൈന).
കർശന സാങ്കേതിക അവലോകനങ്ങൾ, ഫീൽഡ് ട്രയലുകൾ, ബിസിനസ് പ്ലാൻ വിലയിരുത്തലുകൾ എന്നിവയ്ക്ക് വിധേയമായി വിജയികളെ കോൺഗ്രസിന്‍റെ ഉദ്ഘാടന ദിനത്തിൽ ആദരിക്കും.
ദീവ മാനേജിങ് ഡയറക്റ്ററും സിഇഒയുമായ സഈദ് അൽ തായർ, ലോകത്തിലെ ആദ്യ ചീഫ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഓഫിസർ സൂൽ റാഷിദി എന്നിവരുൾപ്പെടെ ശ്രദ്ധേയരായ നിരവധി പ്രഭാഷകർ കോൺഗ്രസിൽ പങ്കെടുക്കും. വടക്കേ അമെരിക്കൻ ടെക് കമ്പനികളിൽ മുതിർന്ന പദവികൾ വഹിച്ചിട്ടുള്ള റാഷിദി ഉദ്ഘാടന സെഷനിൽ മുഖ്യ പ്രഭാഷണം നടത്തും.
ബെർക്ലി കാലിഫോർണിയ സർവകലാശാലയിൽ 40 വർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് ടെക്‌നോളജികളെക്കുറിച്ചുള്ള ആഗോള വിദഗ്ധനായ ഡോ. സ്റ്റീവൻ ഷ്ലാഡോവർ; പോർഷെ കമ്പനിയായ എംഎച്ച്പി അസോസിയേറ്റ് പാർട്ണറും ഓട്ടോണമസ് ഡ്രൈവിങ് സോഫ്റ്റ്‌വെയറിൽ സ്പെഷ്യലിസ്റ്റുമായ അഗസ്റ്റിൻ ഫ്രീഡൽ; രാജ്യാന്തര പ്രമുഖ ഇന്നവേറ്ററും നാസ ഇന്നവേഷൻ ടീം അംഗവുമായ ഡാൻ റൂസ്ഗാർഡ് എന്നിവരാണ് മറ്റ് പ്രശസ്ത പ്രഭാഷകർ.
കർശന സാങ്കേതിക അവലോകനങ്ങൾ, ഫീൽഡ് ട്രയലുകൾ, ബിസിനസ് പ്ലാൻ വിലയിരുത്തലുകൾ എന്നിവയ്ക്ക് വിധേയമായി വിജയികളെ കോൺഗ്രസിന്‍റെ ഉദ്ഘാടന ദിനത്തിൽ ആദരിക്കും.ദീവ മാനേജിങ് ഡയറക്റ്ററും സിഇഒയുമായ സഈദ് അൽ തായർ, ലോകത്തിലെ ആദ്യ ചീഫ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഓഫിസർ സൂൽ റാഷിദി എന്നിവരുൾപ്പെടെ ശ്രദ്ധേയരായ നിരവധി പ്രഭാഷകർ കോൺഗ്രസിൽ പങ്കെടുക്കും. വടക്കേ അമെരിക്കൻ ടെക് കമ്പനികളിൽ മുതിർന്ന പദവികൾ വഹിച്ചിട്ടുള്ള റാഷിദി ഉദ്ഘാടന സെഷനിൽ മുഖ്യ പ്രഭാഷണം നടത്തും.
ബെർക്ലി കാലിഫോർണിയ സർവകലാശാലയിൽ 40 വർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് ടെക്‌നോളജികളെക്കുറിച്ചുള്ള ആഗോള വിദഗ്ധനായ ഡോ. സ്റ്റീവൻ ഷ്ലാഡോവർ; പോർഷെ കമ്പനിയായ എംഎച്ച്പി അസോസിയേറ്റ് പാർട്ണറും ഓട്ടോണമസ് ഡ്രൈവിങ് സോഫ്റ്റ്‌വെയറിൽ സ്പെഷ്യലിസ്റ്റുമായ അഗസ്റ്റിൻ ഫ്രീഡൽ; രാജ്യാന്തര പ്രമുഖ ഇന്നവേറ്ററും നാസ ഇന്നവേഷൻ ടീം അംഗവുമായ ഡാൻ റൂസ്ഗാർഡ് എന്നിവരാണ് മറ്റ് പ്രശസ്ത പ്രഭാഷകർ.