ബലി പെരുന്നാൾ : യുഎഇയിൽ വിപണികൾ സജീവം
ഷാർജ: ബലി പെരുന്നാളിനോടനുബന്ധിച്ച് ഷാർജ ഷാർജ എക്സ്പോ സെന്‍ററിൽ ഈദ് അൽ അദ്ഹ എന്ന പേരിൽ വിപണനമേള ആരംഭിച്ചു. തുണിത്തരങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, ബാഗുകൾ തുടങ്ങി വിപുലമായ ഉൽപന്നങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഈ മാസം 31 വരെ നീണ്ടുനിൽക്കുന്ന മേളയിൽ കുട്ടികൾക്കായി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.വെള്ളിയാഴ്ചകളിൽ വൈകിട്ട് 3 മുതൽ രാത്രി 12 വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 12 വരെയുമാണ് മേള.
ഷാർജ എക്സ്പോ സെന്‍റർ ആണ് മേള സംഘടിപ്പിക്കുന്നത്. ലോകോത്തര ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് വിപണന മേളയെന്ന് എക്സ്പോ സെന്‍റർ അധികൃതർ അറിയിച്ചു.
പെരുന്നാൾ ഷോപ്പിങ്ങിന് പുറമെ കുടുംബസമേതം സമയം ചെലവിടാനും മികച്ച അവസരമാണ് സന്ദർശകരെ കാത്തിരിക്കുന്നത്.