വിൽ സ്മിത്ത്
ഷാർജ: ഇത്തവണത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഹോളിവുഡ് താരം വിൽ സ്മിത്ത് പങ്കെടുക്കും. നവംബർ 14ന് രാത്രി എട്ടിന് മേളയുടെ പ്രധാന വേദിയായ ബാൾറൂമിൽ നടക്കുന്ന തത്സമയ ചർച്ചയിൽ അദ്ദേഹം പങ്കെടുക്കും. രാജ്യാന്തര പുസ്തകമേളയിൽ വിൽ സ്മിത്ത് പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്.
എഴുത്ത്, സിനിമ, സംഗീതം, ബിസിനസ് എന്നീ മേഖലകളിൽ താൻ നടത്തിയ അവിശ്വസനീയമായ യാത്രകളെക്കുറിച്ചും വിജയങ്ങൾക്ക് പിന്നിലെ സ്ഥിരോത്സാഹത്തെക്കുറിച്ചും കലാപരമായ വളർച്ചയെക്കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ ആസ്വാദകരുമായി അദ്ദേഹം പങ്കുവയ്ക്കും.
മാർക്ക് മാൻസണുമായി ചേർന്നെഴുതിയ, അദ്ദേഹത്തിന്‍റെ ആത്മകഥയായ ‘വിൽ’, അദ്ദേഹം വന്ന വഴികളെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചുമുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകുന്നു.