നിർദ്ധന കുടുംബത്തിന് വീട്; 'കരുതൽ' ഭവന നിർമാണ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യൻ മീഡിയ അബുദാബി 
Pravasi

നിർദ്ധന കുടുംബത്തിന് വീട്; 'കരുതൽ' ഭവന നിർമാണ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യൻ മീഡിയ അബുദാബി

പദ്ധതിയുടെ വിവരങ്ങൾ സംസ്ഥാന ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പ്രഖ്യാപിച്ചു.

അബുദാബി: വീടെന്ന സ്വപ്‍നം യാഥാർഥ്യമാക്കാനാകാതെ പോയവർക്ക് വീട് നിർമിച്ച് നൽകാനുള്ള 'കരുതൽ' പദ്ധതി പ്രഖ്യാപിച്ച് അബുദാബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി.

പദ്ധതിയുടെ വിവരങ്ങൾ സംസ്ഥാന ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പ്രഖ്യാപിച്ചു. വിപിഎസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറും ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്‍റെ പിന്തുണയോടെയാണ് ആദ്യ വീട് നിർമിക്കുക.

ഏറെക്കാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ സാമ്പത്തിക പിന്നാക്കാവസ്ഥയിൽ കഴിയുന്നവരുടെ കുടുംബത്തിനാണ് മുൻഗണന നൽകുക.

യുഎഇയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്‌, ബുർജീൽ ഹോൾഡിങ്‌സ് ക്ലിനിക്കൽ ഡയറക്ടർ ഡോ. പദ്മനാഭൻ, വിപിഎസ്‌ ഗ്രൂപ്പ് മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ മാനേജർ എം. ഉണ്ണികൃഷ്ണൻ, ഇന്ത്യ സോഷ്യൽ ആൻഡ്‌ കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ് ജയറാം റായ്‌, കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് എ.കെ. ബീരാൻകുട്ടി, മലയാളി സമാജം പ്രസിഡന്‍റ് സലിം ചിറക്കൽ, ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്‍റ് സമീർ കല്ലറ, സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറർ ഷിജിന കണ്ണൻ ദാസ്‌, വൈസ് പ്രസിഡന്‍റ്‌ റസാഖ് ഒരുമനയൂർ, ജോയിന്‍റ് സെക്രട്ടറി നിസാമുദ്ധീൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ