യുവാക്കളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇമാറാ ഹോൾഡിംഗ്സ്

 
Pravasi

യുവാക്കളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇമാറാ ഹോൾഡിംഗ്സ്

എഐ ആൻഡ് ഡേറ്റ സയൻസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ മലയാളി വിദ്യാർഥി ഫസിൻ അഹമ്മദ് വിഭാവനം ചെയ്ത സ്റ്റാർട്ടപ്പ് പ്രോജക്റ്റ് അവതരിപ്പിച്ചു

ദുബായ്: യുവാക്കളിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി യു.എ.ഇ. ആസ്ഥാനമായുള്ള ഇമാറാ ഹോൾഡിംഗ്സ്. ഈ പദ്ധതിയുടെ ആദ്യപടിയായി എമിറേറ്റ്സ് ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ നടത്തിയ എഐ ആൻഡ് ഡേറ്റ സയൻസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ മലയാളി വിദ്യാർഥി ഫസിൻ അഹമ്മദ് വിഭാവനം ചെയ്ത സ്റ്റാർട്ടപ്പ് പ്രോജക്റ്റ് അവതരിപ്പിച്ചു.

കോഴിക്കോട് സ്വദേശിയായ ഫസിൻ അഹമ്മദ് അവതരിപ്പിച്ചത് വിമാനത്താവളങ്ങളിൽ എത്തുന്ന പ്രായമായ യാത്രക്കാർക്ക് സഹായകമായ ഒരു എഐ അധിഷ്ടിത റോബോട്ട് ആണ്. പുതിയ തലമുറയുടെ നൂതന ആശയങ്ങളെ സമൂഹത്തിന് ഗുണകരമാകുന്ന തലത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇമാറാ ഹോൾഡിംഗ്സ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.

സിഎസ്ആർ. പദ്ധതികളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്ന് ഇമാറാ ഹോൾഡിംഗ്സ് അധികൃതർ അറിയിച്ചു.

ദുബായിലെ ഹിൽട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതിയുടെ അവതരണം നടത്തി. ചടങ്ങിൽ ഫസിൻ അഹമ്മദിന് പുരസ്കാരവും നൽകി. സ്റ്റാർട്ടപ്പ് സംരംഭങ്ങളും ഇൻവെസ്റ്റ്മെന്‍റ് പദ്ധതികളും പ്രോത്സാഹിപ്പിക്കാനുള്ള ഒരു പ്ലാറ്റ്ഫോം ആണ് ഇമാറാ ഹോൾഡിംഗ്സ് ഒരുക്കുന്നത്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി