സമുദ്ര നിരപ്പിൽ നിന്ന് 1200 അടി ഉയരത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം

 
Pravasi

സമുദ്ര നിരപ്പിൽ നിന്ന് 1200 അടി ഉയരത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം

സാഹസിക സഞ്ചാരികളുടെ കൂട്ടായ്മയാണ് ഈ വർഷത്തെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം 1200 അടി ഉയരത്തിൽ ആഘോഷിച്ചത്

ഷാർജ: സാഹസിക സഞ്ചാരികളുടെ കൂട്ടായ്മയായ എ ഫോർ അഡ്‌വെഞ്ച്വർ ഈ വർഷത്തെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം 1200 അടി ഉയരത്തിൽ ഖോർഫുക്കാനിലെ റഫിസ ഡാം മലമുകയിൽ ആഘോഷിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾ വ്യാഴാഴ്ച പുലർച്ചെ ഹൈക് ചെയ്ത് മലമുകളിൽ എത്തിയാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

കുട്ടികളും മുതിർന്നവരും അടക്കം നൂറിലധികം പേർ പങ്കെടുത്തു. മലമുകളിലെത്തിയവർ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറിയും മധുരം പങ്കുവച്ചും വിവിധ കലാപരിപാടികൾ നടത്തിയുമാണ് ഈ ദിനം അവിസ്മരണീയമാക്കിയത്. എ ഫോർ അഡ്‌വെഞ്ച്വർ സ്ഥാപകൻ ഹരി കോട്ടച്ചേരി പ്രസംഗിച്ചു. അദ്‌നാൻ കാലടി, വിഷ്ണു മോഹൻ, അക്ഷര, അലീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫിലിം പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലിസ്റ്റിൻ സ്റ്റീഫനും രാകേഷിനും ജയം

"ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ": രാഷ്‌ട്രപതി

കിഷ്ത്വാറിലെ മേഘവിസ്ഫോടനം; മരണസംഖ‍്യ 46 ആയി

കന്നഡ നടൻ ദർശൻ അറസ്റ്റിൽ

മുംബൈക്കു വേണ്ടാത്ത പൃഥ്വി ഷാ മഹാരാഷ്ട്ര ടീമിൽ