റോബോട്ടിക്സിൽ യുഎഇയുടെ അഭിമാനം ഉയർത്തി ഇന്ത്യൻ കൗമാര പ്രതിഭകൾ; ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചിൽ വെളളിമെഡല്‍ നേട്ടം  
Pravasi

റോബോട്ടിക്സിൽ യുഎഇയുടെ അഭിമാനം ഉയർത്തി ഇന്ത്യൻ കൗമാര പ്രതിഭകൾ; ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചിൽ വെളളിമെഡല്‍ നേട്ടം

അധ്യാപകരായ അഹിലാന്‍ സുന്ദർരാജ്, മുഹമ്മദ് മുക്താർ, അലന്‍ ഡി കൗത്ത് എന്നിവരാണ് പരിശീലനം നൽകിയത്

Aswin AM

ദുബായ്: റോബോട്ടിക്സിലെ ഒളിംപിക്സ് എന്നറിയിപ്പെടുന്ന ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചില്‍ യുഎഇയ്ക്ക് അഭിമാന നേട്ടം. സെപ്റ്റംബർ 26 മുതല്‍ 29 വരെ ഗ്രീസിലെ ആതൻസിൽ നടന്ന മത്സരത്തിൽ വെള്ളി മെഡലാണ് ടീം നേടിയത്. 193 രാജ്യങ്ങളില്‍ നിന്നുളള ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് ഇന്ത്യൻ പ്രവാസി കുട്ടികൾ അടങ്ങിയ യുഎഇ ദേശീയ ടീം ചരിത്ര നേട്ടം സ്വന്തമാക്കിയത്. യൂണിക് വേൾഡ് റോബോട്ടിക്സിലെ വിദ്യാർത്ഥികളാണ് ടീമിൽ ഉണ്ടായിരുന്നത്. ടീമംഗങ്ങളെ ദുബായിൽ നടന്ന പരിപാടിയിൽ ആദരിച്ചു.

വെള്ളി മെഡൽ കൂടാതെ ഫസ്റ്റ് ഗ്ലോബല്‍ ഗ്രാന്‍ഡ് ചലഞ്ച് പുരസ്കാരം, സോഷ്യല്‍ മീഡിയ പുരസ്കാരം, ഇന്‍റർനാഷണല്‍ എന്തൂസിയാസം പുരസ്കാരം എന്നിവയും ടീം സ്വന്തമാക്കി. ദൃതി ഗുപ്ത, സോഹന്‍ ലാല്‍വാനി, അർണവ് മേഹ്ത, വിയാന്‍ ഗാർഗ്, റിതി പഗ്ദർ, ആര്യന്‍ ചാമോലി, പ്രശാന്ത് വെങ്കിടേഷ്, സമർഥ് മൂർത്തി, അർജുന്‍ ഭട്നാഗർ എന്നിവരടങ്ങുന്ന ടീമാണ് ചലഞ്ചിൽ യുഎഇയെ പ്രതിനിധീകരിച്ചത്. അധ്യാപകരായ അഹിലാന്‍ സുന്ദർരാജ്, മുഹമ്മദ് മുക്താർ, അലന്‍ ഡി കൗത്ത് എന്നിവരാണ് പരിശീലനം നൽകിയത്. റോബോട്ടിക്സ് രംഗത്തെ യുഎഇയിലെ പ്രമുഖ പരിശീലന കേന്ദ്രമായ യൂണിക് വേൾഡ് റോബോട്ടിക്സിലെ വിദ്യാർത്ഥികളാണ് ടീമിന്‍റെ ഭാഗമായത്. യൂണിക് വേൾഡിൽ 9 മാസത്തെ പരിശ്രമമാണ് ഇതിന് വേണ്ടി നടത്തിയത്.

യുഎഇ ടീമിന്‍റെ വിജയം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണെന്ന് യുണീക്ക് വേൾഡ് റോബോട്ടിക്‌സിന്‍റെ സിഇഒയും എഫ്‌ജിസി യുഎഇ ദേശീയ ഓർഗനൈസറുമായ ബൻസൻ തോമസ് ജോർജ്ജ് പറഞ്ഞു. സ്റ്റെം ( സയന്‍സ്-ടെക്നോളജി-എഞ്ചിനീയറിങ്-ഗണിതം ) വിദ്യാഭ്യാസത്തിന് യുഎഇ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

റോബോട്ടിക്സിലും നിർമ്മിത ബുദ്ധിയിലും മികച്ച നിക്ഷേപമാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ വിദ്യാഭ്യാസ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും അദേഹം പറഞ്ഞു.

ഭാവിയിലെ75 ശതമാനം ജോലികളും സ്റ്റെമില്‍ അധിഷ്ഠിതമായിരിക്കുമെന്നാണ് യുഎഇ വിദ്യാഭ്യാസമന്ത്രാലയം അടുത്തിടെ നടത്തിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും രാജ്യത്ത് സ്റ്റെം ബിരുദധാരികളുടെ എണ്ണം ഇരട്ടിയാകും. റോബോട്ടിക്സ്, എഐ വിദ്യാഭ്യാസത്തിനായി 300 മില്ല്യണ്‍ ദിർഹമാണ് യുഎഇ മാറ്റിവെച്ചിരിക്കുന്നത്.

ആൻഡമാനിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

രഞ്ജി ട്രോഫി: സൗരാഷ്ട്രയ്‌ക്കെതിരേ ഒന്നാം ഇന്നിങ്സ് ലീഡെടുത്ത് കേരളം

മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തിൽപെട്ട സംഭവം; ഡ്രൈവർക്കെതിരേ കേസ്

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ‍്യാർഥിയുടെ പരാതിയിൽ കേസെടുത്തു

''മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത് 20 കാരിയാണെന്നറിഞ്ഞപ്പോൾ ഞെട്ടി''; അനുപമ പരമേശ്വരൻ