AI 
Pravasi

അന്താരാഷ്ട്ര എഐ സമ്മേളനം അടുത്ത വർഷം ദുബായിൽ

യുഎഇ യുടെ ഡിജിറ്റൽ നവീകരണം പ്രധാന ലക്ഷ്യം.

Megha Ramesh Chandran

ദുബായ്: യുഎഇയുടെ ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതിന്‍റെ ഭാഗമായി ദുബായിൽ 2025 ഏപ്രിൽ 15 മുതൽ 17 വരെ അന്താരാഷ്ട്ര എ ഐ സമ്മേളനം നടത്തുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) പ്രഖ്യാപിച്ചു.

എമിറേറ്റ്സ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അക്കാദമിയുമായി ചേർന്ന് ഡയറക്ടറേറ്റാണ് ഈ പ്രത്യേക സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

'നിർമിത ബുദ്ധി നൂതനത്വം പൊതു സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ ഗുണ നിലവാരത്തിന്‍റെയും ഭാവി രൂപപ്പെടുത്തൽ' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള എ ഐ വിദഗ്ദ്ധരും, ഗവേഷകരും, വിദ്യാർഥികളും പങ്കെടുക്കും.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ജൈറ്റെക്സ് ഗ്ലോബലിലാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്. സമ്മേളനത്തിൽ 200-ലധികം ശാസ്ത്ര പ്രബന്ധങ്ങളും ഗവേഷണങ്ങളും അവതരിപ്പിക്കപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ എസ്ഐടി ചോദ‍്യം ചെയ്തു

ന‍്യൂയോർക്കിലെ ആദ‍്യ മുസ്‌ലിം മേയറായി ഇന്ത‍്യൻ വംശജൻ

''മുസ്ലിം പുരുഷന്‍റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ അനുമതി വേണം'': ഹൈക്കോടതി

"യേശു ലോകത്തെ രക്ഷിച്ചത് ഒറ്റയ്ക്ക്, കന്യാമറിയത്തെ 'സഹരക്ഷക'യെന്ന് വിശേഷിപ്പിക്കരുത്'': വത്തിക്കാൻ

ദുൽക്കർ സൽമാൻ ഉൾപ്പെട്ട ആഢംബര വാഹനക്കടത്ത്; ഭൂട്ടാൻ സർക്കാർ അന്വേഷണം ഏറ്റെടുത്തു