ജ്യൂസ് വേൾഡിന്‍റെ അഞ്ചാം ശാഖ ഷാർജയിൽ പ്രവർത്തനം തുടങ്ങി

 
Pravasi

ജ്യൂസ് വേൾഡിന്‍റെ അഞ്ചാം ശാഖ ഷാർജയിൽ പ്രവർത്തനം തുടങ്ങി

ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി ജൂലൈ 29 വരെ 30% ഇളവ്

ഷാർജ: ജ്യൂസ് വേൾഡിന്‍റ യു എ ഇ യിലെ അഞ്ചാമത് ശാഖ ഷാർജയിലെ കിങ് ഫൈസലിൽ പ്രവർത്തനം തുടങ്ങി. ഷാർജ രാജകുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലീദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. അൽ മജാസ് 1-ൽ ലുലു ഹൈപ്പർ മാർക്കറ്റിന് സമീപമാണ് പുതിയ ശാഖ. ഫ്രഷ് ജ്യൂസുകൾ, ഫലൂദ, ബ്രോസ്റ്റഡ് ചിക്കൻ, ഷവർമ , പാസ്ത, ബർഗർ, സാൻഡ് വിച്ച്, പോപ്പ്സിക്കിളുകൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. പുതിയ സ്റ്റോറിൽ മറ്റ് ശാഖകളിൽ നിന്ന് വ്യത്യസ്തമായി ഇറ്റാലിയൻ പാസ്ത നൽകുമെന്നും അധികൃതർ അറിയിച്ചു.

ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി ജൂലൈ 29 വരെ 30 % ഇളവ് നൽകുമെന്ന് മാനേജ്മെന്‍റ് പറഞ്ഞു. 200ൽ അധികം വ്യത്യസ്ത രുചികളിലുള്ള ജ്യൂസുകളാണ് തങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും അവക്കൊപ്പം ഫലൂദ, പാസ്ത, ബർഗറുകൾ എന്നിവ കൂടി ഉൾപ്പെടുത്തി മെനു കുടുംബങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നവീകരിച്ചിട്ടുണ്ടെന്ന് മാനേജിങ്ങ് പാർട്ട് ണർ മുഹമ്മദ് മെദുവിൽ പറഞ്ഞു. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ശാഖയിൽ കുടുംബ പാർട്ടികൾ നടത്താനുള്ള സൗകര്യവുമുണ്ട്.

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ പാർലമെന്‍റ്

ഗിൽ - സുന്ദർ - ജഡേജ സെഞ്ചുറികൾ; നാലാം ടെസ്റ്റ് ഡ്രോ

പിഎസ്‌സി പരീക്ഷ ഇനി ഏഴു മണിക്ക്

5 ദിവസം കൂടി മഴ; 4 ജില്ലകൾക്ക് യെലോ അലർട്ട്

മലയാളി വിദ്യാർഥി ലണ്ടനിൽ ബൈക്ക് അപകടത്തിൽ മരിച്ചു