സൂഫി ഗായകൻ കെ.എച്ച്. താനൂരിന് കേരള മാപ്പിള കലാ അക്കാഡമിയുടെ ആദരം

 
Pravasi

സൂഫി ഗായകൻ കെ.എച്ച്. താനൂരിന് കേരള മാപ്പിള കലാ അക്കാഡമിയുടെ ആദരം

ചാപ്റ്റർ പ്രസിഡണ്ട് ബഷീർ ബെല്ലോ ഹക്കീം വാഴക്കൽ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ ആദരിച്ചത്.

നീതു ചന്ദ്രൻ

ദുബായ്: ഖവാലി രംഗത്ത് നിറസാന്നിധ്യമായ പ്രശസ്‌ത സൂഫി ഗായകൻ കെ.എച്ച്. താനൂരിനെ കേരള മാപ്പിള കല അക്കാഡമി ദുബായ് ചാപ്റ്റർ ആദരിച്ചു. ചാപ്റ്റർ പ്രസിഡണ്ട് ബഷീർ ബെല്ലോ ഹക്കീം വാഴക്കൽ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ ആദരിച്ചത്. നിസാർ കളത്തിൽ ഉപഹാരം സമർപ്പിച്ചു.

അസീസ് മണമ്മൽ ,യാസ്ക് ഹസ്സൻ, മുനീർ നൊച്ചാട്, സഹീർ വെങ്ങളം, തസ്‌നീം അഹമ്മദ് എളേറ്റിൽ, ഹുസൈനാർ എടച്ചാക്കൈ, മിസ്ഹബ് പടന്ന, റിയാസ് ഹിഖ്മ, അൻസിയ അനസ്, ഫനാസ്‌ തലശ്ശേരി എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഒ ബി എം ഷാജി സ്വാഗതവും ട്രഷറർ പി കെ സി ഷംസുദ്ധീൻ നന്ദിയും പറഞ്ഞു.

ദീപക്കിന്‍റെ ആത്മഹത‍്യ: പ്രതി ഷിംജിത മുൻകൂർ ജാമ‍്യം തേടി കോടതിയെ സമീപിച്ചു

നേതാക്കൾക്കും ദേവസ്വം ഉദ‍്യോഗസ്ഥർക്കും ഉപഹാരം നൽകി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്ത്

ഉർവശിയുടെ സഹോദരൻ കമൽറോയ് അന്തരിച്ചു

വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

മുട്ടക്കറിയുടെ പേരിൽ കലഹം; ഭർത്താവിന്‍റെ നാവ് കടിച്ചു മുറിച്ച് തുപ്പിയ യുവതി അറസ്റ്റിൽ