ഭക്ഷ്യ ഗ്രോസറി റീട്ടെയ്ൽ രംഗത്തെ മികച്ച സേവനം: ഗോൾഡൻ സ്പൂൺ അവാർഡ് നേടി ലുലു ഹൈപ്പർമാർക്കറ്റ്
ദുബായ്: ഭക്ഷ്യ ഗ്രോസറി റീട്ടെയ്ൽ മേഖലയിലെ മികച്ച പ്രവർത്തനത്തിന് ഗോൾഡൻ സ്പൂൺ അവാർഡ് പുരസ്കാരങ്ങൾ സ്വന്തമാക്കി ലുലു. മോസ്റ്റ് അഡ്മേർഡ് സൂപ്പർമാർക്കറ്റ് ചെയിൻ ഓഫ് ദി ഇയർ, മോസ്റ്റ് അഡ്മേർഡ് മാർക്കറ്റിങ് ക്യാംപയിൻ ഓഫ് ദി ഇയർ പുരസ്കാരങ്ങളാണ് ലുലു ഹൈപ്പർ മാർക്കറ്റ്സിന് ലഭിച്ചത്.
യുഎഇയുടെ പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച പിന്തുണ നൽകുന്ന മാർക്കറ്റിങ് സ്ട്രാറ്റജികളും, ഉപഭോക്താകൾക്ക് നൽകുന്ന മികച്ച സേവനവും കണക്കിലെടുത്താണ് അവാർഡ്. ഫുഡ് ഗ്രോസറി റീട്ടെയ്ൽ മേഖലയിലെ മികച്ച പുരസ്കാരങ്ങളിലൊന്നായാണ് ഇമേജസ് റീട്ടെയ്ൽ ഗോൾഡൻ സ്പൂൺ അവാർഡ് വിലയിരുത്തപ്പെടുന്നത്.
ലുലു ഹൈപ്പർ മാർക്കറ്റിന് പുറമെ അഡ്നോക്ക്, ഡാന്യൂബ്, റൂട്ട്സ്, ഗ്രാൻഡിയോസ്, പാപ്പാ ജോൺസ്, സുഷി ലൈബ്രറി, യൂണിയൻ കോപ്പ് എന്നീ സ്ഥാപനങ്ങൾക്കും വിവിധ വിഭാഗങ്ങളിൽ ഗോൾഡൻ സ്പൂൺ അവാർഡ് ലഭിച്ചു.