മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രവേശനോത്സവം

 
Pravasi

മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രവേശനോത്സവം

ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു

MV Desk

ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ 111-ാമത്തെയും 112-ാമത്തെയും പഠനകേന്ദ്രങ്ങളുടെ പ്രവേശനോത്സവം ദുബായ് മുഹൈസ്‌നയിൽ നടത്തി. ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ വൈസ് പ്രസിഡന്‍റ് സർഗ റോയ് അധ്യക്ഷത വഹിച്ചു.

പ്രവേശനോത്സവത്തിൽ സെക്രട്ടറി ദിലീപ് സിഎൻഎൻ മലയാളം മിഷൻ, ദുബായ് ചാപ്റ്ററിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കൺവീനർ സ്മിത മേനോൻ, പ്രിയ ദീപു, റിസോഴ്സ് പൂൾ ഹെഡ് സ്വപ്ന സജി, യുവകലാസാഹിതി ദുബായ് പ്രസിഡന്‍റ് ജോൺ ബിനോ കാർലോസ്, റോയ് നെല്ലിക്കോട്, സുഭാഷ് ദാസ്, ദെയ്‌റ മേഖല കോർഡിനേറ്റർ സജി, റമോള, ഓർമ ഖിസൈസ് മേഖല സെക്രട്ടറി ജമാൽ മന്തിയിൽ എന്നിവർ പ്രസംഗിച്ചു.

ജോയിന്‍റ് സെക്രട്ടറിയും അധ്യാപകനുമായ സുനിൽ ആറാട്ടുകടവ് ആദ്യ ക്ലാസ് എടുത്തു . മേഖല കോർഡിനേറ്റർ സുനേഷ് സ്വാഗതവും ജോയിന്റ് കോർഡിനേറ്റർ നിഷ നന്ദിയും പറഞ്ഞു.

ഹൈവേയിലേക്ക് കോപ്റ്ററിൽ പറന്നിറങ്ങി; അസമിൽ ഇഎൽഎഫ്, ചരിത്രം കുറിച്ച് മോദി|Video

ആഗോള അയ്യപ്പ സംഗമം; അന്വേഷണം നടന്നാൽ പലരും ജയിലിലാകും: രമേശ് ചെന്നിത്തല

ആഗോള അയ്യപ്പ സംഗമം; രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയതിന്‍റെ പരിണിതഫലം: വി.ഡി. സതീശൻ

"തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ കലക്റ്ററുടെ പങ്ക് അന്വേഷിക്കണം": വി.എസ്. സുനിൽകുമാർ

ആഗോള അയ്യപ്പ സംഗമം; ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ട് തള്ളി