ഡോണൾഡ് ട്രംപ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തി. മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു.
രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചും സുരക്ഷക്കും സ്ഥിരതക്കും ഭീഷണി ഉയർത്തിയും ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളും സംഭാഷണത്തിൽ ചർച്ചയായി.
ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് സീസീ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, യുകെ പ്രധാനമന്ത്രി കീർ സ്റ്റാമർ എന്നിവരുമായും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഫോൺ സംഭാഷണം നടത്തിയിട്ടുണ്ട്. നിരവധി ലോക നേതാക്കളാണ് ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം യുഎഇ നേതാക്കളെ വിളിച്ച് ഐക്യദാർഢ്യമറിയിച്ചത്