'നമ്മ വീട് വസന്ത ഭവന്‍' ഇനി യുഎഇയിലും  
Pravasi

'നമ്മ വീട് വസന്ത ഭവന്‍' ഇനി യുഎഇയിലും

അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി യുഎഇയിലെ ആദ്യ റെസ്റ്റോറന്‍റ് ദുബായില്‍ തുടങ്ങി

ദുബായ്: ചെന്നൈ കേന്ദ്രമായി സ്ഥാപിച്ച 50 വര്‍ഷം പിന്നിട്ട, ദക്ഷിണേന്ത്യന്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്‍റ് ശൃംഖലയായ 'നമ്മ വീട് വസന്ത ഭവന്‍' യുഎഇയിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ചു. അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി യുഎഇയിലെ ആദ്യ റെസ്റ്റോറന്‍റ് ദുബായില്‍ തുടങ്ങി. ബര്‍ദുബായ് ഗ്രീന്‍ലൈന്‍ മെട്രൊ സ്‌റ്റേഷന് സമീപമാണ് പുതിയ ഔട്ട് ലെറ്റ് പ്രവർത്തനം തുടങ്ങിയത്.

നമ്മ വീട് വസന്തഭവന്‍റെ പാരമ്പര്യത്തിന്‍റെ വളര്‍ച്ച കൂടിയാണ് ഇതെന്ന് സ്ഥാപകന്‍ രവി പറഞ്ഞു. വി.ബി. വേള്‍ഡിന്‍റെ സഹകരണത്തോടെ, ചന്ദ്രമാരി ഗ്രൂപ്പ് ആണ് യുഎഇയിലെ ശാഖ തുടങ്ങിയത്. വസന്തഭവന്‍റെ രുചി പൈതൃകത്തെ യുഎഇ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതില്‍ സന്തോഷം ഉണ്ടെന്ന് ചന്ദ്രമാരി ഗ്രൂപ്പ് ഉടമ ടി.ആര്‍.ഐ. മുരളി പറഞ്ഞു.

25 ശാഖകൾ കൂടി തുടങ്ങാൻ പദ്ധതിയുണ്ട്. ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾക്കൊപ്പം ആഗോള രുചി വൈവിധ്യവും വസന്ത ഭവനിൽ ലഭ്യമാണെന്ന് ഡയറക്ടർ ആനന്ദ് കൃഷ്ണൻ പറഞ്ഞു.

ബർദുബായ് ശാഖയിൽ 150 പേർക്ക് ഒരേ സമയം ആഹാരം കഴിക്കാനുള്ള ശേഷിയുണ്ടെന്നും അദേഹം വിശദീകരിച്ചു. 1974 ലിൽ ചെന്നൈയിൽ എ. മുത്തുകൃഷ്ണൻ റെഡ്ഡി സ്ഥാപിച്ച വസന്ത ഭവൻ ഗ്രൂപ്പിന് കീഴിൽ ഇന്ത്യയിൽ 25 ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. യുഎഇക്ക് പുറമെ മലേഷ്യ, ഖത്തർ, യു.കെ. എന്നീ രാജ്യങ്ങളിലും വസന്ത ഭവൻ ഗ്രൂപ്പിന് ഔട്ട്ലെറ്റുകളുണ്ട്.

കാളികാവിലെ നരഭോജിക്കടുവ പിടിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ