അതുല്യയും ഭർത്താവ് സതീഷും
file image
ദുബായ്: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്ന സതീഷിനെ പിരിച്ചു വിട്ടതായി മാനേജ്മെന്‍റ് തിങ്കളാഴ്ച ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ഒരു വർഷം മുൻപാണ് സതീഷ് ഈ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. അതുല്യയുടെ പരാതിയും സതീഷിന്‍റെ അക്രമാസക്തമായ വീഡിയോയും പരിഗണിച്ചാണ് കമ്പനിയുടെ നടപടിയെന്ന് അധികൃതർ അറിയിച്ചു.