പു​തു​വ​ത്സ​ര​ രാ​വി​ൽ ദുബായിലെ പൊ​തു​ഗ​താ​ഗ​ത സംവിധാനം ഉപയോഗിച്ചത് 28 ല​ക്ഷം പേരെന്ന് ആർടിഎ

 
Pravasi

പു​തു​വ​ത്സ​ര​ രാ​വി​ൽ ദുബായിലെ പൊ​തു​ഗ​താ​ഗ​ത സംവിധാനം ഉപയോഗിച്ചത് 28 ല​ക്ഷം പേരെന്ന് ആർടിഎ

ഇ​ത്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 13 ശ​ത​മാ​നം കൂടുതലാണെന്നും ദുബായ് ആർടിഎ

Jisha P.O.

ദുബായ്: പു​തു​വ​ത്സ​ര​ രാ​വി​ൽ ദുബായിലെ പൊ​തു​ഗ​താ​ഗ​ത സംവിധാനം ഉപയോഗിച്ചവരുടെ എണ്ണത്തിൽ വൻ വർധന.പു​തു​വ​ത്സ​ര​ രാ​വി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​ത്​ 28 ല​ക്ഷം പേ​രാ​ണെ​ന്നും ഇ​ത്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 13 ശ​ത​മാ​നം കൂടുതലാണെന്നും ദുബായ് ആർടിഎ അറിയിച്ചു.ദുബായ് ഈ​വ​ന്‍റ്​ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ച്​ ആ​ർ.​ടി.​എ ന​ട​പ്പാ​ക്കി​യ പ​രി​ഷ്ക​ര​ണ​ങ്ങ​ളാ​ണ്​ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

ഇ​തു​വ​ഴി തി​ര​ക്ക്​ നി​യ​ന്ത്രി​ക്കാ​നും പ​രി​പാ​ടി നടക്കുന്ന സ്ഥ​ല​ങ്ങ​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത്​ എ​ത്തി​ച്ചേ​രാ​നും താ​മ​സ​ക്കാ​ർ​ക്ക്​ സാ​ധി​ച്ചു.

പൊ​തു​ഗാ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ ദുബായ് മെ​ട്രോ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം 12 ല​ക്ഷ​ത്തി​ലേ​റെ​യാ​ണ്. ദുബായ് ട്രാം 58,052​പേ​ർ ഉ​പ​യോ​ഗി​ച്ചു. പൊ​തു ബ​സു​ക​ളും ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡും ഉ​പ​യോ​ഗി​ച്ച​വ​ർ അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ്. ടാ​ക്സി​ക​ൾ ആ​റു​ല​ക്ഷ​ത്തി​ലേ​റെ പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. 76,745പേ​ർ വി​വി​ധ സ​മു​ദ്ര ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ബിജെപി മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് മത്സരിച്ചതെന്ന് ആർ. ശ്രീലേഖ

മുൻഷിയിലെ അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു

സെഞ്ചുറികളുടെ എണ്ണത്തിൽ പോണ്ടിങ്ങിനൊപ്പമെത്തി ജോ റൂട്ട്; മുന്നിലുള്ളത് സച്ചിനും കാലിസും മാത്രം

പഞ്ചാബിൽ ആം ആദ്മി പാർട്ടി സർപഞ്ചിനെ വെടിവെച്ച് കൊന്നു

തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിനെതിരേ നടപടിക്കൊരുങ്ങി ബാർ കൗൺസിൽ