വടക്കാഞ്ചേരി സുഹൃത് സംഘത്തിന്‍റെ ഓണം ഈദ് ആഘോഷം ഞായറാഴ്ച  
Pravasi

വടക്കാഞ്ചേരി സുഹൃത് സംഘത്തിന്‍റെ ഓണം ഈദ് ആഘോഷം ഞായറാഴ്ച

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര പരിപാടി ഉദ്‌ഘാടനം ചെയ്യും

ദുബായ്: യുഎയിലെ വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘത്തിന്‍റെ ഓണം ഈദ് ആഘോഷമായ പൊന്നോണ നിലാവ് ഞായറാഴ്ച ദുബായ് ഊദ് മേത്ത പാക്കിസ്ഥാൻ അസോസിയേഷൻ ഹാളിൽ നടത്തും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര പരിപാടി ഉദ്‌ഘാടനം ചെയ്യും. വടക്കാഞ്ചേരി സുഹൃത് സംഘം പ്രസിഡണ്ട് ഫിറോസ് ഖാൻ അധ്യക്ഷത വഹിക്കും.

ഗായകരായ ശിഖാ പ്രഭാകർ, ഫൈസൽ റാസി എന്നിവർ നയിക്കുന്ന കേരളത്തിലെ പ്രശസ്ത മ്യൂസിക്കൽ ബാൻഡായ ഉറുമിയുടെ യുഎയിലെ ആദ്യത്തെ പ്രകടനം, ശിങ്കാരിമേളം, കേരളീയ കലകളുടെ അവതരണം, ഓണസദ്യ എന്നിവ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ