ഓർമ-ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു 
Pravasi

ഓർമ-ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

Ardra Gopakumar

ദുബായ്: യുഎഇയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ബോസ് കുഞ്ചേരിയുടെ സ്മരണാർത്ഥം ഓർമ ഏർപ്പെടുത്തിയ രണ്ടാമത് ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌ക്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു . കഥ , യാത്രാവിവരണം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത് . യുഎഇയിൽ നിന്നുള്ള എഴുത്തുകാരെയാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നത്.

ഓർമ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ഫെബ്രുവരി 15,16 തീയതികളിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തോട് അനുബന്ധിച്ചാണ് പുരസ്കാരം വിതരണം ചെയ്യുന്നത് . നാട്ടിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർ ഉൾപ്പെടുന്ന ജൂറിയാണ് രചനകളുടെ മൂല്യ നിർണയം നടത്തുന്നത്. ormaboseaward@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കാണ് രചനകൾ അയക്കേണ്ടത്. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ കൊവിഡ് ബാധിതനായി 2021-ലാണ് ബോസ് കുഞ്ചേരി മരിച്ചത്.

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു

മൂന്നാറിൽ ഒളിവിൽ കഴിഞ്ഞ മാവോവാദിയെ എൻഐഎ അറസ്റ്റ് ചെയ്തു

മോദിക്കെതിരേ അധിക്ഷേപ പരാമർശം; രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനും സമൻസ്

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം