2024 ൽ യുഎഇ യിൽ പിടിച്ചെടുത്തത് 12 ടണ്ണിലധികം മയക്കുമരുന്ന്: പിടികൂടിയത് 13,000 ത്തിലധികം പേരെ

 
Pravasi

2024 ൽ യുഎഇ യിൽ പിടിച്ചെടുത്തത് 12 ടണ്ണിലധികം മയക്കുമരുന്ന്: പിടികൂടിയത് 13,000 ത്തിലധികം പേരെ

'ബോധമുള്ള കുടുംബം സുരക്ഷിതമായ സമൂഹം' എന്നതാണ് ഈ വർഷത്തെ പ്രമേയം.

ദുബായ്: കഴിഞ്ഞ വർഷം യുഎഇ യിൽ 12,340 കിലോഗ്രാം മയക്കുമരുന്നുകളും സൈക്കോട്രോപിക് മരുന്നുകളും പിടിച്ചെടുത്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കാൻ ഫലപ്രദമായ ഇടപെടലുകൾ നടത്തിയതായി യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് സ്റ്റഡീസ് മേധാവി അമൽ അൽ സിയൂദി വ്യക്തമാക്കി.

2024ൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 9,774 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും 13,513 പേരെ പിടികൂടിയെന്നും അധികൃതർ പറഞ്ഞു.

'ഇന്‍റർനാഷണൽ ഡേ എഗൈൻസ്റ്റ് ഡ്രഗ് അബ്യുസ് ആൻഡ് ഇല്ലിസിറ്റ് ട്രാഫിക്കിങ്' ന്‍റെ ഭാഗമായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ബോധമുള്ള കുടുംബം സുരക്ഷിതമായ സമൂഹം' എന്നതാണ് ഈ വർഷത്തെ പ്രമേയം.

ധർമസ്ഥല വെളിപ്പെടുത്തൽ; സാക്ഷി ചൂണ്ടിക്കാട്ടിയ സ്ഥലത്തു നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി

മിഥുന്‍റെ മരണം; ഓവർസിയർക്ക് സസ്പെൻഷൻ

പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റി; മാമി തിരോധാന കേസിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

കന്യാസ്ത്രീകളുടെ അറസ്റ്റ്; എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയനഷ്ടം, ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

അമ്മ തെരഞ്ഞെടുപ്പ്: നടൻ ബാബുരാജ് മത്സരത്തിൽ നിന്നും പിന്മാറി