കളഞ്ഞു കിട്ടിയ ആഭരണങ്ങളും പണവും പൊലീസിനെ ഏൽപ്പിച്ചവരെ ആദരിച്ച് ദുബായ് പോലീസ്

 
Pravasi

കളഞ്ഞു കിട്ടിയ ആഭരണങ്ങളും പണവും പൊലീസിനെ ഏൽപ്പിച്ചവരെ ആദരിച്ച് ദുബായ് പോലീസ്

ഇവർക്ക് പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു

നീതു ചന്ദ്രൻ

ദുബായ്: കളഞ്ഞു കിട്ടിയ ആഭരണങ്ങളും പണവും യഥാർത്ഥ ഉടമകൾക്ക് കൈമാറാൻ പൊലിസ് അധികൃതരെ ഏൽപ്പിച്ച് സത്യസന്ധത പ്രകടിപ്പിച്ച രണ്ട് പേരെ ദുബായ് പൊലീസ് ആദരിച്ചു. നായിഫ് പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുഹമ്മദ് അസമിനും സഈദ് അഹമ്മദിനുമാണ് വിലപിടിപ്പുള്ള വസ്തുക്കൾ കളഞ്ഞു കിട്ടിയത്.

ഇവർക്ക് പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

പൗര ബോധവും സാമൂഹിക നന്മയും അടങ്ങിയ ഇവരുടെ പെരുമാറ്റവും പ്രവർത്തനവും മാതൃകാപരമാണെന്നും സുരക്ഷയും സമൂഹ ഭദ്രതയും ഉയർത്തിപ്പിടിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ദേര നായിഫ് പൊലീസ് സ്റ്റേഷൻ ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ എക്‌സ്‌പെർട്ട് ഉമർ അഷൂർ അഭിപ്രായപ്പെട്ടു. തങ്ങളുടെ കടമയാണ് നിർവഹിച്ചതെന്ന് ഇരുവരും പറഞ്ഞു

ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു

"അയ്യപ്പന് ഒരു നഷ്ടവും വരുത്തില്ല, എല്ലാം തിരിച്ചു പിടിക്കും"; സ്വർണപ്പാളി വിവാദത്തിൽ എം.വി. ഗോവിന്ദൻ

അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് 7 ദിവസം മഴ

ഉണ്ണികൃഷ്ണൻ പോറ്റി 2 കിലോ സ്വർണം കവർ‌ന്നു, സ്മാർട്ട് ക്രിയേഷൻസിന് തട്ടിപ്പിൽ പങ്കുണ്ട്; റിമാൻഡ് റിപ്പോർട്ട് പുറത്ത്

തൃശൂരിൽ ചികിത്സ പിഴവ്; ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു