പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികാഘോഷം

 
Pravasi

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികാഘോഷം

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ് പ്രസംഗിച്ചു.

മനാമ: പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികം ആഘോഷിച്ചു. ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഒ യും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്‍റുമായ സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു.

കിംസ് ഹെൽത്ത്‌ ഉമ്മൽ ഹസം ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ ബഹ്‌റൈനിലെ നിരവധി സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും പങ്കെടുത്തു.

പ്രവാസി ലീഗൽ സെല്ലിന്‍റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന എൽഎംആർഎ, ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ, നാഷണാലിറ്റി ആൻഡ് പാസ്പോർട്ട് റെഗുലേറ്ററി അതോറിറ്റി, സർക്കാർ ആശുപത്രികൾ, കിംസ് ഹെൽത്ത്‌ എന്നിവയുടെ പ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ് പ്രസംഗിച്ചു.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു