പ്രവാസികൾക്ക് എൻആർഐ സൈബർ സെൽ; വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ പുതിയ ടാസ്ക് ഫോഴ്‌സ് തുടങ്ങാൻ സർക്കാർ ഉത്തരവ് 
Pravasi

പ്രവാസി ലീഗൽ സെല്ലിന്‍റെ വിദ്യാർഥി വിഭാഗം പ്രവർത്തനമാരംഭിച്ചു

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കുക, വിദേശത്തേക്ക് കുടിയേറുന്നവർക്കായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം

VK SANJU

ന്യൂഡൽഹി: പ്രവാസമേഖലയിലെ വിദ്യാർഥികളെ ഒരുമിപ്പിക്കുന്നതിനും അടിയന്തരഘട്ടത്തിൽ സഹായമെത്തിക്കുന്നതിനും വേണ്ടി രൂപീകരിച്ച പ്രവാസി ലീഗൽ സെല്ലിന്‍റെ വിദ്യാർഥി വിഭാഗം പ്രവർത്തനമാരംഭിച്ചു. നോർക്ക റൂട്സ്‌ സിഇഒയും കേരള സർക്കാരിന്‍റെ അഡിഷണൽ സെക്രട്ടറിയുമായ അജിത് കൊളശ്ശേരി ഉദ്ഘാടനം ചെയ്തു.

സിഡിഎസ് മുൻ അധ്യാപകനും ഗ്രന്ഥകാരനും ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്‍റ് എന്ന സ്ഥാപനത്തിന്‍റെ അധ്യക്ഷനുമായ പ്രൊഫ. എസ്. ഇരുദയരാജൻ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം അധ്യക്ഷത വഹിച്ചു.

ലീഗൽ സെൽ വിദ്യാർഥി വിഭാഗം ഗ്ലോബൽ കോർഡിനേറ്റർ സുജ സുകേശൻ, ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ പ്രസിഡന്‍റുമായ സുധീർ തിരുനിലം, ദുബായ് ചാപ്‌റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, യുകെ ചാപ്‌റ്റർ അധ്യക്ഷ അഡ്വ. സോണിയ സണ്ണി, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

അടുത്ത കാലത്തായി പല വിദേശ രാജ്യങ്ങളിലും ഇന്ത്യൻ വിദ്യാർഥികൾ കടുത്ത ചൂഷണങ്ങൾക്ക് വിധേയരാകുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ വിദ്യാർഥി വിഭാഗം രൂപീകരിച്ചത്. വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കുക, വിദേശത്തേക്ക് കുടിയേറുന്നവർക്കായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷ്യം.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി