"എല്‍ക്കാനയുടെ ഹന്ന" പ്രകാശനം ചെയ്‌തു

 
Pravasi

സുമിന്‍ ജോയിയുടെ 'എല്‍ക്കാനയുടെ ഹന്ന' പ്രകാശനം ചെയ്‌തു

താഹ മാടായി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിലിന്‌ നല്‍കിയാണ് പ്രകാശനം ചെയ്‌തത്

Namitha Mohanan

ഷാര്‍ജ: അന്താരാഷ്ട്ര പുസ്‌തകോത്സവത്തില്‍ സുമിന്‍ ജോയിയുടെ രണ്ടാമത്തെ പുസ്‌തകമായ "എല്‍ക്കാനയുടെ ഹന്ന" എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു.

സാഹിത്യകാരനും ഡോക്യുമെന്‍ററി സംവിധായകനുമായ താഹ മാടായി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിലിന്‌ നല്‍കിയാണ് പ്രകാശനം ചെയ്‌തത്. അജിത്ത്‌ വള്ളോലി പുസ്‌തകം പരിചയപ്പെടുത്തി.

എഴുത്തുകാരനും മലയാള അദ്ധ്യാപകനുമായ കെ. രഘുനന്ദനന്‍ അവതാരകനായി. ഫിറോസ് അബ്ദുള്ള, സ്‌മിത പ്രമോദ്‌, ശൈലന്‍, സുഭാഷ്‌ ജോസഫ്‌ ,സന്ദീപ് കെ. വള്ളിക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. ഒലീവ്‌ പബ്ലിക്കേഷനാണ് പ്രവാസിയായ സുമിൻ ജോയ് എഴുതിയ 14 കഥകളടങ്ങിയ സമാഹാരമായ "എല്‍ക്കാനയുടെ ഹന്ന" പ്രസിദ്ധീകരിച്ചത്‌.

സഞ്ജു ചെന്നൈയിലേക്ക്? വമ്പൻ താരക്കൈമാറ്റമെന്ന് സൂചന

‌അദ്വാനിയെ ന്യായീകരിച്ച് തരൂർ; വ്യക്തിപരമായ അഭിപ്രായമെന്ന് കോൺഗ്രസ്

അസിം മുനീറിന്‍റെ പദവി ഉയർത്തി പാക്കിസ്ഥാൻ; ഇനി സംയുക്ത സേനാ മേധാവി

ലാഭത്തിൽ 27 പൊതുമേഖലാ സ്ഥാപനങ്ങൾ

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; 15 കോടി രൂപയുടെ ചെക്ക് കൈമാറി|Video