സയ്യിദ് വഹീദ്

 
Pravasi

അബുദാബിയിൽ വാഹനാപകടം: ഇന്ത്യൻ ദമ്പതികൾ മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ

ദമ്പതികളുടെ 11 വയസ്, അഞ്ച് വയസ്, നാല് മാസം എന്നിങ്ങനെ പ്രായമുള്ള മൂന്ന് കുട്ടികൾക്ക് പരുക്കേറ്റു.

അബുദാബി: അബുദാബിയിലെ അൽ ധന്ന സിറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി ദമ്പതികൾ മരിച്ചു. സയ്യിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ദമ്പതികളുടെ 11 വയസ്, അഞ്ച് വയസ്, നാല് മാസം എന്നിങ്ങനെ പ്രായമുള്ള മൂന്ന് കുട്ടികൾക്ക് പരുക്കേറ്റു.

നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ നില ഗുരുതരമാണെന്ന് ബന്ധുക്കൾ പറഞ്ഞു. വഹീദ് 2018 മുതൽ സൈബർ സുരക്ഷാ മേഖലയിലാണ് ജോലി ചെയ്യുന്നത്. അബുദാബി അൽ ദഫ്ര മേഖലയിലാണ് കുടുംബം താമസിച്ചിരുന്നത്. ദമ്പതികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കി.

വാല്‍പ്പാറയിൽ കുട്ടിയെ ആക്രമിച്ചത് കരടി എന്ന് സ്ഥിരീകരണം

വേടനെതിരായ ബലാത്സംഗ കേസിൽ കോടതി തീരുമാനത്തിന് ശേഷം തുടർ നടപടിയെന്ന് പൊലീസ്

എംപിമാരുടെ അറസ്റ്റിൽ സംസ്ഥാന വ‍്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

ടിടിസി വിദ‍്യാർഥിനിയുടെ ആത്മഹത‍്യ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച ലഭിക്കും

കോഴിക്കോട് എടിഎമ്മിൽ കവർച്ചാശ്രമം; ആസാം സ്വദേശി പിടിയിൽ