.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ദുബായിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി ആർടിഎ  
Pravasi

ദുബായിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി ആർടിഎ

4 വ്യത്യസ്ത ഇടങ്ങളിലാണ് പരിഷ്കരണം നടത്തിയത്

Namitha Mohanan

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അൽ സഫ 1 സ്‌കൂൾ കോംപ്ലക്‌സിനുള്ളിലെ നാല് പ്രധാന സ്ഥലങ്ങളിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി. എൻട്രി, എക്സിറ്റ് പോയിന്‍റുകളുടെ വിപുലീകരണവും ട്രാഫിക് ലൈറ്റുകൾ, ക്രോസിങ്ങുകൾ എന്നിവയുടെ മെച്ചപ്പെടുത്തലുമാണ് നടത്തിയത്.

റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നഗരത്തിന്‍റെ വികസന ലക്ഷ്യങ്ങൾക്കും റോഡ് ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കുമനുസൃതമായി അവയെ മാറ്റുന്നതിനും ആർടിഎ പ്രതിജ്ഞാബദ്ധമാണ് എന്ന് അധികൃതർ പറഞ്ഞു. ദുബായിലെ റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്താനുമായാണ് ഈ ശ്രമങ്ങൾ.

ജീവിക്കാനും ജോലി ചെയ്യാനുമുള്ള സവിശേഷ ലക്ഷ്യസ്ഥാനമെന്ന ദുബായുടെ ഖ്യാതി നിലനിർത്താൻ തുടർച്ചയായി ഗതാഗതം മെച്ചപ്പെടുത്തുന്നതിനും എമിറേറ്റിലുടനീളമുള്ള റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ആർടിഎ ബദ്ധശ്രദ്ധരാണെന്ന് -ആർടിഎ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ റോഡ്‌സ് ഡയറക്ടർ ഹമദ് അൽ ഷിഹ്ഹി പറഞ്ഞു.

4 വ്യത്യസ്ത ഇടങ്ങളിലാണ് പരിഷ്കരണം നടത്തിയത്. ശൈഖ് സായിദ് റോഡ് ജംഗ്ഷനിൽ നിന്ന് അൽ ഹദീഖ റോഡിൽ (രണ്ടാം ജംഗ്ഷൻ) സ്ട്രീറ്റ് 13ലേക്ക് നയിക്കുന്ന റൗണ്ട് എബൗട്ടിലേക്കുള്ള വാഹനങ്ങൾക്കായി ആദ്യ സ്ഥലത്ത് 255 മീറ്റർ പാത കൂട്ടിച്ചേർത്തു. അൽ സഫ 1 സ്കൂൾ കോംപ്ലക്സിലേക്കുള്ള യാത്രാ സമയം 20% കുറയ്ക്കാൻ ഇത് സഹായിക്കും.

രണ്ടാമത്തെ ലൊക്കേഷനിൽ അൽ സഫ സ്‌കൂളിനും അൽ ഇത്തിഹാദ് സ്‌കൂളിനും സമീപം 22 സമാന്തര പാർക്കിംഗ് സ്‌ളോട്ടുകൾ സൃഷ്‌ടിച്ച് തിരക്കേറിയ സമയങ്ങളിലെ വാഹന നീക്കം ലഘൂകരിക്കാനും വിദ്യാർത്ഥികളുടെ പിക്ക്-അപ്പ്, ഡ്രോപ്പ് സമയങ്ങളിൽ ഗതാഗതം സുഗമമാക്കാനും അതുവഴി ഉയർന്ന ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ കൈവരിക്കാനും ലക്ഷ്യമിടുന്നു.

മൂന്നാം സ്ഥലത്ത് സ്ട്രീറ്റ് 19ൽ നിന്ന് അൽ വസൽ സ്ട്രീറ്റിലേക്കുള്ള എക്സിറ്റിനോട് 330 മീറ്റർ നീളത്തിലുള്ള പാത കൂട്ടിച്ചേർക്കുകയും ഇടത്തേക്ക് തിരിയുന്ന പാതകളുടെ എണ്ണം ഒന്നായി കുറയ്ക്കുകയും ചെയ്തുകൊണ്ട് ആർടിഎ വീതി കൂട്ടി. അൽ വസൽ സ്ട്രീറ്റുമായുള്ള ഇന്‍റർ സെക്ഷനിലെ ട്രാഫിക് സിഗ്നലിലെ മെച്ചപ്പെടുത്തലുകളും ജുമൈറ കോളേജിന് എതിർ വശത്ത് 18 പാർക്കിംഗ് സ്ലോട്ടുകളും കൂട്ടിച്ചേർക്കുന്നതിനൊപ്പം, വാഹനങ്ങളുടെ അളവ് ക്രമീകരിക്കാനും സാധിക്കും.

നാലാമത്തെ ലൊക്കേഷനിൽ അൽ വസൽ സ്ട്രീറ്റിൽ ഒരു അധിക യു-ടേൺ എക്സിറ്റ് സൃഷ്ടിക്കുകയും ട്രാഫിക് സിഗ്നലും കാൽനട ക്രോസിംഗും സ്ഥാപിക്കുകയും ചെയ്തു. വാഹനമോടിക്കുന്നവർക്കും കാൽനട യാത്രക്കാർക്കും ട്രാഫിക് സുരക്ഷ കൂട്ടാനാണ് ഈ നടപടികൾ. ഇത് പ്രദേശത്തെ അപകട നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് അൽ ഷിഹ്ഹി കൂട്ടിച്ചേർത്തു.

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം