സു​ര​ക്ഷി​ത​ ന​ഗ​ര​ങ്ങ​ളാ​യി അബുദാബിയും ദുബായിയും

 
Pravasi

ഒറ്റക്ക് യാത്ര ചെയ്യാൻ സു​ര​ക്ഷി​ത​ ന​ഗ​ര​ങ്ങ​ളാ​യി അബുദാബിയും ദുബായിയും

36 അ​ന്താ​രാ​ഷ്ട്ര കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ്​ പ​ഠ​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കി​യ​ത്

Jisha P.O.

ദുബായ്: ഒ​റ്റ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​തി​ന്​ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​ങ്ങ​ളാ​യി അബുദാബിയെയും ദുബായിയെയും തിരഞ്ഞെടുത്തു. ദീ​ർ​ഘ​യാ​ത്രാ മേ​ഖ​ല​യി​ലെ ആ​ഗോ​ള വി​ദ​ഗ്ദ​രാ​യ ‘ട്രാ​വ​ൽ ബാ​ഗാ’​ണ്​ പു​തി​യ പ​ഠ​ന​ത്തി​ൽ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നൂം​ബി​യോ ക്രൈം ​ഇൻഡക്സ് രാ​ത്രി​യി​ലെ​യും പ​ക​ലി​ലെ​യും സു​ര​ക്ഷ​വി​ശ​ക​ല​നം ചെ​യ്താ​ണ്​ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​ത്. 36 അ​ന്താ​രാ​ഷ്ട്ര കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ്​ പ​ഠ​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കി​യ​ത്.

സു​ര​ക്ഷ​ക്കൊ​പ്പം താ​മ​സ​ചെ​ല​വ്, ഗ​താ​ഗ​ത നി​ര​ക്ക്, യാ​ത്ര​ക്കാ​ർ​ക്കു​ള്ള സ്വീ​കാ​ര്യ​ത എ​ന്നി​വ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ പ​ട്ടി​ക രൂ​പ​പ്പെ​ടു​ത്തി​യ​ത്. പ​ട്ടി​ക​യി​ൽ അബുദാബിയാണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. തൊ​ട്ടു​പി​റ​കി​ലാ​യി ​ ദുബായ് സ്ഥാ​നം പി​ടി​ച്ചു.

അബുദാബിക്ക് സു​ര​ക്ഷ​യി​ൽ പ​ക​ൽ 92 മാ​ർ​ക്കും രാ​ത്രി​യി​ൽ 87 മാ​ർ​ക്കു​മാ​ണു​ള്ള​ത്. ദുബായിക്ക് ​ പ​ക​ൽ സ​മ​യ​ത്തെ സു​ര​ക്ഷ​യി​ൽ 91 മാ​ർ​ക്കും രാ​ത്രി​യി​ൽ 83 മാ​ർ​ക്കു​മാ​ണു​ള്ള​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കു​റ​വ്, 24മ​ണി​ക്കൂ​റും നി​ല​നി​ൽ​ക്കു​ന്ന സ​ജീ​വ​ത, മി​ക​ച്ച രീ​തി​യി​ൽ പ​രി​പാ​ലി​ക്കു​ന്ന പൊ​തു​യി​ട​ങ്ങ​ൾ എ​ന്നി​വ​യും ദുബായുടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. ത​നി​ച്ച്​ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ ദുബായ് മ​റീ​ന, രാ​ത്രി ബീ​ച്ചു​ക​ൾ, ഷോ​പ്പി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ വ​ള​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സ​ന്ദ​ർ​ശി​ക്കാ​നും കഴി​യു​ന്ന​ത്​ പ്ര​ത്യേ​ക​ത​ക​ളാ​ണ്. താ​യ്​​ല​ൻ​ഡി​ലെ ചി​യാ​ങ്​ മൈ ​എ​ന്ന ന​ഗ​ര​മാ​ണ്​ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​തു​ള്ള​ത്. ഒ​മാ​നി​ലെ മ​സ്ക​ത്ത്​ നാ​ലാ​മ​തും, ന്യൂ​സീ​ലാ​ൻ​ഡി​ലെ ക്വീ​ൻ​സ്​ ടൗ​ൺ അ​ഞ്ചാം സ്ഥാ​ന​ത്തും ഇ​ടം​പി​ടി​ച്ചു.

24 മണിക്കൂറിൽ 29 കിലോമീറ്റർ റോഡ്: ദേശീയപാതാ അഥോറിറ്റിക്ക് റെക്കോഡുകൾ നാല്

ബ്രിട്ടനിൽ തീവ്രവാദം പഠിപ്പിക്കും: വിദ്യാർഥികളെ വിലക്കി യുഎഇ

ഹിന്ദുത്വ ഭ്രാന്തമായ ആശയം: മണിശങ്കർ അയ്യർ

ടാങ്ക് വേധ മിസൈൽ പരീക്ഷണം വിജയം | Video

"ലവ് യു ടു മൂൺ ആൻഡ് ബാക്ക്"; കപ്പിൽ അതിജീവിതയുടെ കുറിപ്പുമായി മുഖ്യമന്ത്രി