യുഎഇ യിൽ മണൽകാറ്റിന് സാധ്യത: ചൂട് കൂടുമെന്നും മുന്നറിയിപ്പ്

 
Pravasi

യുഎഇയിൽ മണൽക്കാറ്റിന് സാധ്യത: ചൂട് കൂടുമെന്നും മുന്നറിയിപ്പ്

തീരദേശങ്ങളിൽ 35 മുതൽ 40 ഡിഗ്രി വരെയായിരിക്കും താപനില

UAE Correspondent

ദുബായ്: യുഎഇയിൽ ഈയാഴ്ച ശക്തമായ കാറ്റിനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്ന മണൽക്കാറ്റ് പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

വരും ദിവസങ്ങളിൽ ഉൾപ്രദേശങ്ങളിൽ ചൂട് കൂടുതൽ ശക്തമാകുമെന്നും താപനില 42 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.

തീരദേശങ്ങളിൽ 35 മുതൽ 40 ഡിഗ്രി വരെയായിരിക്കും താപനില. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ അറബിക്കടലിലും ഒമാൻ ഉൾക്കടലിലും പോകുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

"അവർ ഭീരുക്കളാണ്, ഞങ്ങൾക്കവരെ ഭയമില്ല"; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

"വിഎസിന് പകരം വിഎസ് മാത്രം"; അനുസ്മരിച്ച് പിണറായി വിജയൻ

ആലപ്പുഴ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി

വയറ്റിൽ നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ പെൺ കടുവ ബബിതയ്ക്ക് ക്യാൻസർ, കീമോ ആരംഭിച്ചു

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ