സസ്നേഹം സീസൺ 7 ന്റെ ബ്രോഷർ പ്രകാശനം ചെയ്തു 
Pravasi

സസ്നേഹം സീസൺ 7 ന്റെ ബ്രോഷർ പ്രകാശനം ചെയ്തു

സംഗമത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ്, വടംവലി മത്സരം, കലാപരിപാടികൾ, കുടുംബ സംഗമം തുടങ്ങിയ പരിപാടികൾ അരങ്ങേറും

Namitha Mohanan

ദുബായ് : ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ ഫെബ്രുവരി 2 ന് അജ്‌മാൻ മെട്രൊ പൊളിറ്റൻ സ്കൂളിൽ സംഘടിപ്പിക്കുന്ന സസ്നേഹം സീസൺ 7 ന്റെ ബ്രോഷർ ഷമീർ കനകപ്പള്ളി പ്രകാശനം ചെയ്തു. സംഗമത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ്, വടംവലി മത്സരം, കലാപരിപാടികൾ, കുടുംബ സംഗമം തുടങ്ങിയ പരിപാടികൾ അരങ്ങേറും.

സംഗമത്തിന് മുന്നോടിയായി ജനുവരി 12 ന് അബുദബി ഖലീഫ സിറ്റിയിൽ ക്രിക്കറ്റ്‌ ടൂർണമെന്റും കനകപ്പള്ളി, അട്ടക്കണ്ടം സ്കൂളുകളിൽ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ പ്രസിഡണ്ട്‌ ശംസുദ്ദീൻ കമ്മാടം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. താജുദ്ദീൻ കാരാട്ട്, കൺവീനർ പ്രസീൻ ഒ കെ, ഉപദേശക സമിതി അംഗം ഷാനവാസ്‌ ചിറമ്മൽ, ജോയിന്റ് കൺവീനർ സാബിത്ത് നമ്പ്യാർകൊച്ചി, ആർട്സ് കൺവീനർ രാജേഷ് കെ വി, ശരൺ കാരാട്ട്, ഹസീബ്, ധനേഷ്, സുജയ് എന്നിവർ പങ്കെടുത്തു.

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, വിവാഹിതയാകുന്ന യുവതികൾക്ക് ഒരു പവൻ സ്വർണം; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്

മോദിയെ ട്രംപ് നിയന്ത്രിക്കുമ്പോൾ, പിണറായിയെ മോദി നിയന്ത്രിക്കുന്നു; രാഹുല്‍ ഗാന്ധി

"എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി വേണ്ട"; യുഎസിന്‍റെ പ്രസ്താവന തള്ളി കേന്ദ്രം

1500 കോടി രൂപ നികുതി അടയ്ക്കണം; മീഷോയ്ക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

മധ്യപ്രദേശിലെ വന്യമൃഗങ്ങൾക്ക് ഝാർഖണ്ഡിലേക്ക് പുനരധിവാസം