സൗദിയിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ
representative image
റിയാദ്: സൗദിയിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഇനി മുതൽ തടവും നാടുകടത്തലും. രണ്ടാമത്തെ തവണയും നിയമലംഘനം നടത്തിയാൽ പരമാവധി പിഴ ചുമത്തുന്ന വിധം നിയമപരിഷ്കാരം.
പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്ന ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു വർഷം വരെ തടവും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത പിഴകൾ ചുമത്താൻ ഭേദഗതി വ്യവസ്ഥ ചെയ്യുന്ന ഗതാഗത നിയമത്തിലെ ചട്ടം 74 ഭേദഗതി ചെയ്യുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.