സ്കൂൾ ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്കെതിരെ നടപടിയെന്ന് അജ്‌മാൻ പോലീസ്
representative image
അജ്‌മാൻ: ചൊവ്വാഴ്ച രാവിലെ രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് അജ്‌മാൻ പോലീസ് അറിയിച്ചു. അൽ മൊവൈഹത്ത് പ്രദേശത്താണ് അപകടം നടന്നത്. പിന്നിലുള്ള ബസ് മതിയായ അകലം പാലിക്കാതെ വന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് വാഹനങ്ങളും കുറഞ്ഞ വേഗതയിലാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് അതോറിറ്റി പറഞ്ഞു.
അപകടത്തിന് ഉത്തരവാദിയായ ഡ്രൈവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
വാഹനമോടിക്കുന്നവരോട് ഗതാഗത നിയമങ്ങൾ പാലിക്കാനും അമിതവേഗത ഒഴിവാക്കാനും പോലീസ് ആവശ്യപ്പെട്ടു. ഗുരുതരമായ നിയമലംഘനങ്ങൾക്ക് 200,000 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.