ദുബായിൽ വെള്ളിയാഴ്ചകളിലെ സ്കൂൾ സമയത്തിൽ മാറ്റം
ദുബായ്: ദുബായിലെ സ്കൂളുകളിൽ വെള്ളിയാഴ്ചയിലെ അധ്യയനസമയം രാവിലെ 11.30 വരെയാക്കുന്നു. ജനുവരി ഒമ്പത് മുതലാണ് സമയമാറ്റം. യുഎഇയിലെ ജുമുഅ സമയം മാറുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ അറിയിച്ചു. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനത്തിന് അനുമതി തേടാമെന്നും അതോറിറ്റി വ്യക്തമാക്കി.
രക്ഷിതാക്കളുടെയും, അതോറിറ്റിയുടേയും മുൻകൂർ അനുമതിയോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. മറ്റു ദിവസങ്ങളിൽ സ്കൂൾ സമയം പഴയതുപോലെ തുടരും.
ജനുവരി രണ്ടു മുതലാണ് യുഎഇയിലെ ജുമുഅ ഖുതുബയുടെ സമയം നേരത്തേയാക്കുന്നത്. നിലവിൽ ഉച്ചക്ക് 1.15ന് ആരംഭിക്കുന്ന ഖുതുബ ഉച്ചക്ക് 12.45 ലേക്കാണ് മാറ്റിയത്.