ഷക്‌ലാൻ ഗ്രൂപ്പ് മെഗാ നറുക്കെടുപ്പ്: പ്രവാസിക്ക് ലക്ഷങ്ങളുടെ ആഡംബര ഫ്ലാറ്റ് സമ്മാനം

 
Pravasi

ഷക്‌ലാൻ ഗ്രൂപ്പ് മെഗാ നറുക്കെടുപ്പ്: പ്രവാസിക്ക് ലക്ഷങ്ങളുടെ ആഡംബര ഫ്ലാറ്റ് സമ്മാനം

ക്യാമ്പയിനിന്‍റെ ഭാഗമായി നടന്ന മറ്റ് നറുക്കെടുപ്പുകളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

UAE Correspondent

ദുബായ്: യുഎഇയിലെ പ്രമുഖ റീറ്റെയിൽ ശൃംഖലയായ ഷക്‌ലാൻ ഗ്രൂപ്പിന്‍റെ മെഗാ പ്രൊമോഷൻ നറുക്കെടുപ്പിലൂടെ ദുബായിൽ സ്വന്തമായി ഒരു ആഡംബര ഫ്ലാറ്റ് എന്ന സ്വപ്നം സ്വന്തമാക്കി നടാഷ പീറ്റർ. ഉപഭോക്താക്കൾക്കായി ഷക്‌ലാൻ ഗ്രൂപ്പ് ഒരുക്കിയ 'വിൻ എ ഡ്രീം ഹോം' ക്യാമ്പയിന്‍റെ മെഗാ ഗ്രാൻഡ് പ്രൈസ് ജേതാവായ നടാഷയ്ക്ക് ദുബായിൽ നടന്ന ചടങ്ങിൽ ഫ്ലാറ്റിന്‍റെ താക്കോൽ കൈമാറി.

ക്യാമ്പയിനിന്‍റെ ഭാഗമായി നടന്ന മറ്റ് നറുക്കെടുപ്പുകളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ബ്രാൻഡ് ന്യൂ 'ജാക് ജെ.എസ്.4' (JAC JS4) കാർ ഗ്രാൻഡ് പ്രൈസ് ജേതാവായ സൂരജ് സിങ്ങിന് സമ്മാനിച്ചു. കൂടാതെ, വാരാന്ത നറുക്കെടുപ്പിലൂടെ ഐഫോൺ 17 സ്വന്തമാക്കിയ ഭാഗ്യശാലികളും ചടങ്ങിൽ പങ്കെടുത്ത് ഫോണുകൾ ഏറ്റുവാങ്ങി.

ഷക്‌ലാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബൂഹാരിസ്, സി.ഇ ഒ സമീർ എം.പി, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷമീൽ സലാം എന്നിവർ ചേർന്ന് ജേതാക്കൾക്ക് സമ്മാനങ്ങൾ കൈമാറി. ബോർഡ് അംഗങ്ങളായ നിഹാൽ നാസർ, ആദിൽ അബൂഹാരിസ്, ജനറൽ മാനേജർ കെ.കെ. അബ്ദുൽ റഷീദ്, ഓപറേഷൻസ് മാനേജർ ഷാജിമോൻ പി., ഫിനാൻസ് മാനേജർ ഷഫീഖ് വി.പി. തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

2025 ഡിസംബർ 23 മുതൽ 2026 മാർച്ച് 22 വരെ യു.എ.ഇയിലുടനീളമുള്ള ഷക്‌ലാൻ ഔട്‌ലെറ്റുകളിലാണ് ക്യാമ്പയിൻ നടന്നത്. ഔട്‌ലെറ്റുകളിൽ നിന്നും 50 ദിർഹത്തിന് ഷോപ്പിങ് നടത്തുന്ന ഏതൊരാൾക്കും

ദുബായിൽ ഒരു സ്വന്തം വീട് എന്ന വലിയൊരു സ്വപ്നത്തിലേക്കുള്ള അവസരമാണ് ഗ്രൂപ്പ് ഒരുക്കിയത്.

ഉപഭോക്താക്കളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുക എന്ന വലിയൊരു ലക്ഷ്യമാണ് ഈ ക്യാമ്പയിനിലൂടെ വിജയകരമായി പൂർത്തിയായതെന്ന് ഷക്‌ലാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബു ഹാരിസ് പറഞ്ഞു.

"മികച്ച ഷോപ്പിങ് അനുഭവത്തോടൊപ്പം ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങളും ഏറ്റവും ഫ്രഷ് ആയ ഭക്ഷ്യവസ്തുക്കളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഉപഭോക്താക്കളുടെ സ്വപ്നങ്ങൾ സഫലമാക്കാൻ കഴിഞ്ഞത് സമൂഹത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്," അബു ഹാരിസ് പറഞ്ഞു.

1997-ലാണ് ഷക്‌ലാൻ ഗ്രൂപ്പിന് കീഴിൽ സൂപ്പർ മാർക്കറ്റുകൾ പ്രവർത്തനം തുടങ്ങിയത്.

എഥനോൾ ചേർത്ത ഇന്ധനം വാഹനങ്ങളിലെ മൈലേജ് കുറയ്ക്കും; ഒടുവിൽ സമ്മതിച്ച് കേന്ദ്ര മന്ത്രി

''സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ‍്യക്തമാക്കണം": പൊലീസിന് അൻസിബയുടെ മറുപടി

ഹോർമൂസ് കടലിടുക്കിൽ കപ്പൽ സ്വാതന്ത്ര്യം ഉറപ്പാക്കണം

പിഎസ്‌സി നിയമന തട്ടിപ്പ്: ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും, ഉത്തരവിറക്കി ഡിജിപി

ഇറാൻ നടത്തിയ ആക്രമണങ്ങൾ താൽക്കാലിക കരാറിന്‍റെ ലംഘനം