കൊല്ലപ്പെട്ട അഞ്ജന, ആൻ മേരി എന്നിവർ പ്രതി അനിലയ്ക്കൊപ്പം
കാലിഫോർണിയ: യുഎസിൽ മലയാളികളെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം. അടുത്ത സുഹൃത്തുക്കളായിരുന്ന തൃശൂർ സ്വദേശി അഞ്ജന ഹരി(35), തിരുവനന്തപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശിയായ അനിലയെ (32) പൊലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട അഞ്ജനയും ആൻമേരിയും പ്രതിയായ അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഡിക്സൺ ലാൻഡിങ് റോഡിൽ മിൽ ക്രീക്ക് അപ്പാർട്മെന്‍റിലായിരുന്ന മൂന്നു യുവതികളും കുടുംബത്തിനൊപ്പം താമസിച്ചിരുന്നത്. അഞ്ജന അധ്യാപികയും ഭർത്താവ് വിജീഷ് കാലിഫോർണിയയിൽ സോഫ്റ്റ് വെയർ എൻജിനീയറുമാണ്. ഇവർക്ക് മൂന്നു വയസുള്ള ഒരു മകളുമുണ്ട്. അധ്യാപികയായ ആൻ മേരിയുടെ ഭർത്താവ് ഡിഡി സിൻഡിക്കേറഅറഅ ബാങ്ക് മുൻ ഉദ്യോഗസ്ഥനാണ്. മൂന്നു പേരും കഴിഞ്ഞ ദിവസം ഒന്നിച്ച്
ഓണാഘോഷത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് സിനിമ കാണാനും പോയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ പാർക്കിങ് ഗ്രൗണ്ടിലൂടെ നടന്നിരുന്ന അഞ്ജനയെ എസ് യു വി ഇടിച്ച് വീഴ്ത്തിയ ശേഷം പുറത്തേക്ക് പാഞ്ഞു പോയതായാണ് താമസക്കാർ പറയുന്നത്.
അഞ്ജനയെ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇടിച്ച കാർ പാർക്കിങ് ഏരിയയുടെ മറ്റൊരു ഭാഗത്ത് ഇടിച്ചു തകർന്ന നിലയിൽ കണ്ടെത്തി. വാഹനമോടിച്ചിരുന്ന അനിലയെ പൊലീസ് അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു. മരണ വിവരം അറിഞ്ഞെത്തിയ ആനിന്‍റെ ഭർത്താവ് ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ആൻ കുത്തേറ്റ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടെത്. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.