ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ ഉദ്ഘാടനം ചെയ്ത് ദുബായ് ഇന്ത്യൻ കോൺസുൽ  
Pravasi

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ ഉദ്ഘാടനം ചെയ്ത് ദുബായ് ഇന്ത്യൻ കോൺസുൽ

ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.

കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, കേരള സാഹിത്യ അക്കാദമി എന്നിവയുടെ സഹകരണത്തോടു കൂടിയാണ് ഇത്തവണത്തെ അസോസിയേഷൻ സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ പ്രസിഡന്‍റ് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ നന്ദിയും പറഞ്ഞു. ജോയിന്‍റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ദിവസവും വൈകീട്ട് സ്റ്റാളിൽ സാഹിത്യ പരിപാടികൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി