എസ് എച്ച് ആർ അജ്‌മാൻ-ഉമ്മുൽ ഖുവൈൻ ഇഫ്‌താർ സംഗമം

 
Pravasi

എസ് എച്ച് ആർ അജ്‌മാൻ-ഉമ്മുൽ ഖുവൈൻ ഇഫ്‌താർ സംഗമം

മയക്കു മരുന്നിനെതിരെ കേരളത്തിൽ നടക്കുന്ന പ്രചരണത്തിന്‍റെ ഭാഗമാകാൻ യോഗം തീരുമാനിച്ചു.

നീതു ചന്ദ്രൻ

ദുബായ്: യു എ ഇ യിലെ ജീവകാരുണ്യ സംഘടനയായ എസ് എച്ച് ആർ അജ്‌മാൻ-ഉമ്മുൽ ഖുവൈൻ ഘടകങ്ങളുടെ ഇഫ്‌താർ സംഗമം നടത്തി. സെക്രട്ടറി അഡ്വ:നജുമുദീൻ അധ്യക്ഷത വഹിച്ചു. യുഎഇ. കമ്മിറ്റി പ്രസിഡന്‍റ് എം. ഷാഹുൽ ഹമീദ് ലഹരി വിരുദ്ധ സന്ദേശവും എഴുത്തുകാരൻ ബഷീർ വടകര റമദാൻ സന്ദേശവും നൽകി.

മയക്കു മരുന്നിനെതിരെ കേരളത്തിൽ നടക്കുന്ന പ്രചാരണത്തിന്‍റെ ഭാഗമാകാൻ യോഗം തീരുമാനിച്ചു. സബീന, രാജേഷ്, ഡോ: സുരേഷ്, മനോജ് കൂട്ടിക്കൽ, ആസിഫ് മിർസ, ഷെബീർ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി മനോജ് മനാമ (പ്രസിഡന്‍റ്), മധുകുമാർ (സെക്രട്ടറി), ഡെറിക് വില്യം (ട്രഷറർ), ഡോ: സുരേഷ്, ലിൻസി ഡെറിക് (വൈസ് പ്രസിഡന്‍റുമാർ ), ഷെബീർ, സനീജ് (ജോയിന്‍റ് സെക്രട്ടറിമാർ), ജഗദീഷ്(ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഷംല ആസിഫ്, ശോഭിത , സീനത്ത് , മുസ്‌ലിംഖാൻ, സായിദ് മനോജ് എന്നിവർ ഇഫ്‌താർ സംഗമത്തിന് നേതൃത്വം നൽകി.

വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം!

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല: പൊലീസ്

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്