എസ്.എച്ച്.ആർ ഇഫ്‌താർ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും

 
Pravasi

എസ്.എച്ച്.ആർ ഇഫ്‌താർ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും

എഴുത്തുകാരൻ ബഷീർ വടകര ഇഫ്‌താർ സന്ദേശം നൽകി.

Megha Ramesh Chandran

ഷാർജ: യുഎഇ യിലെ ജീവകാരുണ്യ കൂട്ടായ്മയായ എസ്.എച്ച്.ആർ ഷാർജാ സ്‌റ്റേറ്റ് കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇഫ്‌താർ സംഗമം നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. കേരള സർക്കാരിനൊപ്പം മയക്കുമരുന്നിനെതിരെ പ്രചാരണ പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. നാഷണൽ സെക്രട്ടറി അഡ്വ. എ. നജുമുദീന്‍റെ അധ്യക്ഷതയിൽ കൂടിയ ഇഫ്‌താർ സംഗമവും ജനറൽ ബോഡി യോഗവും നാഷണൽ പ്രസിഡന്‍റ് എം. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ബഷീർ വടകര ഇഫ്‌താർ സന്ദേശം നൽകി.

നാഷണൽ ജോയിന്‍റ് ട്രഷറർ എം. മനോജ് മനാമ, വൈ. ആസിഫ് മിർസ, അനൂപ് ബാബുദേവൻ, സായിദ് മനോജ് എന്നിവർ പ്രസംഗിച്ചു. ബാബു ഉണ്ണൂണ്ണി, ജാസ്‌മിൻ സമദ്, ഹരി വി. ഐയ്യർ, ഷീന നജുമുദീൻ, കെ.പി. അനിൽ കുമാർ, ഷംല ആസിഫ്, മനോജ് സത്യാ, എസ്. അനുപ്രിയ, ആസിഫ് എൻ. അലി, ദീനു, മുഹമ്മദ് ബഷീർ, ഷർമ്മിത നിജാസ്, അമീൻ ഷറഫുദീൻ, ചന്ദ്രലേഖ, എൻ. റമീസ് അലി, സ്റ്റാൻലിൻ ബെഞ്ചമിൻ, ടി.എം. നിജാസ് എന്നിവർ നേതൃത്വം നൽകി.

പുതിയ ഭാരവാഹികളായി ആസിഫ് മിർസ (പ്രസിഡന്‍റ്), ഹരി വി അയ്യർ (സെക്രട്ടറി), അനിൽ കുമാർ (ട്രഷറർ), ഷർമിത നിജാസ്, അനുപ്രിയ, മനോജ്‌ എസ് പിള്ള (വൈസ് പ്രസിഡന്‍റുമാർ ), ജാസ്മിൻ സമദ്, അമീൻ ശറഫുദ്ധീൻ, സജീഷ് ഡേവിസ് (ജോയിന്‍റ് സെക്രട്ടറിമാർ), സ്റ്റാൻലിൻ ബെഞ്ചമിൻ (ജോയിന്‍റ് ട്രഷറർ), ബഷീർ വടകര (രക്ഷാധികാരി) എന്നിവരെ തെരെഞ്ഞെടുത്തു. വൈ. ആസിഫ് മിർസ സ്വാഗതവും ഹരി അയ്യർ നന്ദിയും പറഞ്ഞു.

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടു ദിവസം പൊതു അവധി | Video

രാഹുൽ മാങ്കൂട്ടത്തിൽ എസ്ഐടി കസ്റ്റഡിയിൽ? കോടതി വളപ്പിൽ വൻ പൊലീസ് സന്നാഹം