ദുബായിലെ ശ്രീകൃഷ്ണ ക്ഷേത്രം

 
Pravasi

ദുബായിലെ ശ്രീകൃഷ്ണ ക്ഷേത്രം അടച്ചു; നടപടി സുരക്ഷ മുൻനിർത്തി

ഇറാന്‍റെ മിസൈൽ ഭീഷണികളെ വ്യോമ പ്രതിരോധ സേന വിജയകരമായി നേരിട്ടതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

UAE Correspondent

ദുബായ്: സുരക്ഷാ കാരണങ്ങളാൽ ദുബായിലെ ശ്രീകൃഷ്ണ ക്ഷേത്രം, ഗുരു നാനാക് ദർബാർ ഗുരുദ്വാര, ജെബൽ അലിയിലെ ഹൈന്ദവ ക്ഷേത്രം എന്നിവ താൽക്കാലികമായി അടച്ചു. കൂടാതെ, ദുബായിലെ വിവിധ ദേവാലയങ്ങളിൽ നേരിട്ടുള്ള പ്രാർത്ഥനാ ചടങ്ങുകൾ നിർത്തിവെച്ചു.

അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്‍റിന് സമീപം ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് പ്ലാന്‍റിന്‍റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു.

ഡ്രോൺ ആക്രമണങ്ങൾ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തെങ്കിലും അവശിഷ്ടങ്ങൾ വീണത് മൂലം കാരണം പ്ലാന്‍റിൽ തീപിടുത്തമുണ്ടായതിനെ തുടർന്നാണ് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ഇറാന്‍റെ മിസൈൽ ഭീഷണികളെ വ്യോമ പ്രതിരോധ സേന വിജയകരമായി നേരിട്ടതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും ജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

"ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും"; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല

എബോള: ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റി വച്ചു

കനത്ത മഴ; കോഴിക്കോട് താത്കാലിക പാലം ഒലിച്ചു പോയി

ചെന്നിത്തലയും പിഷാരടിയും ഇംഗ്ലിഷിൽ, അഷറഫ് കന്നഡയിൽ; സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ

"അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട"; കാസർഗോഡ് സ്കൂളുകളിൽ വിലക്ക്