കോഴഞ്ചേരി സെന്‍റ് തോമസ് കോളെജ് ഓണാഘോഷം ശനിയാഴ്ച അബുദാബിയിൽ

 
Pravasi

കോഴഞ്ചേരി സെന്‍റ് തോമസ് കോളെജ് ഓണാഘോഷം ശനിയാഴ്ച അബുദാബിയിൽ

അലുംമ്നി പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഇന്ത്യ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് കെ. ജയചന്ദ്രൻ നായർ ഉദ്‌ഘാടനം ചെയ്യും

Aswin AM

അബുദാബി: കോഴഞ്ചേരി സെന്‍റ് തോമസ് കോളെജ് അലുംമ്നി അസോസിയേഷൻ അബുദാബി ചാപ്റ്റർ ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ ഒക്റ്റോബർ 4 ശനിയാഴ്ച അൽ വഹ്‌ദ മാളിലെ ഗ്രാൻഡ് അരീന ഇവന്‍റ്സ് സെന്‍ററിൽ നടക്കും. അലുംമ്നി പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഇന്ത്യ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് കെ. ജയചന്ദ്രൻ നായർ ഉദ്‌ഘാടനം ചെയ്യും.

മുഖ്യ രക്ഷാധികാരി വി.ജെ. തോമസ്, കൺവീനർ ഷിബു കെ. ആർ, വൈസ് പ്രസിഡന്‍റ് സെബി സി. എബ്രഹാം, സെക്രട്ടറി അജു സൈമൺ, ട്രഷറർ വിൻസൻ ജോർജ്, ജോയിന്‍റ് സെക്രട്ടറി മാമ്മൻ ഫിലിപ്പ്, വനിതാ സെക്രട്ടറി ആൻസി ജോസഫ് എന്നിവർ സംസാരിക്കും.

മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ആറന്മുള വള്ളപ്പാട്ട്, നാടൻ പാട്ട്, സിനിമാറ്റിക്ക് നൃത്തപരിപാടികൾ, സംഗീത സായാഹ്നം തുടങ്ങിയ പരിപാടികളും, ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ താത്പര‍്യമുള്ള പൂർവ വിദ്യാർഥികൾക്ക് 050 151 9671 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

'ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹം'; ആർഎസ്എസിനെതിരേ സിപിഎം

ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു

പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി ബസ് കണ്ടക്റ്റർക്ക് സസ്പെൻഷൻ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദസറ സമ്മാനം; ക്ഷാമബത്തയിൽ 3 ശതമാനം വർധന

ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; 17 കാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു