ദുബായിൽ സൂപ്പർ സെയിൽ ഞായറാഴ്ച കൂടി
ദുബായ്: ദുബായിലെ പ്രമുഖ ഷോപ്പിങ്ങ് കേന്ദ്രങ്ങളിൽ നടക്കുന്ന 3 ദിവസത്തെ 90% സൂപ്പർ സെയിൽ ഞായറാഴ്ച അവസാനിക്കും. വസ്ത്രങ്ങൾ, ആക്‌സസറികൾ, പെർഫ്യൂമുകൾ എന്നീ വിഭാഗങ്ങളിലാണ് സൂപർ സെയിലിൽ നടക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിൽ വൻ തിരക്കാണ് ഷോപ്പിങ്ങ് കേന്ദ്രങ്ങളിൽ ഉണ്ടായത്. വസ്ത്ര വിഭാഗത്തിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മികച്ച വിൽപന നേടിയതായി ഫാഷൻ റീടെയിലർമാർ പറഞ്ഞു.
2,500ലധികം ഷോപ്പുകളിലെ 500ലധികം മുൻനിര ബ്രാൻഡുകളിൽ 90% വരെ അവിശ്വസനീയ കിഴിവുകൾ ലഭ്യമാണ്. വാങ്ങുന്നവർക്ക് വൻ ലാഭവും എക്‌സ്‌ക്ലൂസിവ് റിവാർഡുകളും ലഭിക്കും.
ഏപ്രിൽ, മേയ് മാസങ്ങളിൽ വിൽപനയിൽ അൽപം കുറവുണ്ടായിരുന്നുവെന്നും എന്നാൽ ത്രിദിന സൂപർ സെയിലോടെ വലിയ അളവിൽ വ്യാപാരം നടക്കുന്നത് ആശ്വാസകരമെന്നും മാൾ റീടെയ്‌ലർമാർ അഭിപ്രായപ്പെട്ടു.
ഈദ് അൽ അദ്ഹ അവധി ദിനങ്ങളിലേക്ക് എത്തുമ്പോൾ കൂടുതൽ പ്രൈസ് ഓഫുകളും ക്യാഷ്ബാക്ക് പ്രമോഷനുകളും പ്രതീക്ഷിക്കാമെന്ന് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് അധികൃതർ അറിയിച്ചു.